KK shailaja: കൈരളി ടിവി റിപ്പോർട്ടർക്കെതിരെ പി സി ജോർജ്ജ് നടത്തിയ പ്രതികരണം അങ്ങേയറ്റം അപലപനീയം; കെ കെ ശൈലജ ടീച്ചർ

കൈരളി ടിവി(kairali tv) റിപ്പോർട്ടർ ഷീജയ്‌ക്കെതിരെ പി സി ജോർജ്ജ്(pc george) നടത്തിയ പ്രതികരണം അങ്ങേയറ്റം അപലപനീയമാണെന്നും കേരളത്തിൻ്റെ പൊതു സാമൂഹ്യ സാംസ്‌കാരിക മണ്ഡലത്തിന് യോജിക്കാത്ത പ്രതികരണങ്ങൾ നടത്തുന്നവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കണമെന്നും സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗം കെ കെ ശൈലജ(KK Shailaja).

പി സി ജോർജ്ജിൻ്റെ പ്രതികരണം തൊഴിൽ സ്വാതന്ത്ര്യത്തിന് മേലുള്ള കടന്ന് കയറ്റവും സ്‌ത്രീ‌ത്വത്തിന് നേരെയുള്ള അതിക്രമവുമാണ്. ഇത്തരം പ്രതികരണങ്ങൾക്കെതിരെ ജനാധിപത്യ വിശ്വാസികൾ ശക്തമായി പ്രതികരിക്കണം. മാധ്യപ്രവർത്തന രംഗത്ത് വളരെ മാന്യവും ധീരവുമായി പ്രവർത്തിക്കുന്ന വ്യക്തിയാണ് ഷീജ.

ഇത്തരം ജല്‌പനങ്ങളെ തൃണവൽഗണിച്ച് മുന്നോട്ടുപോവാൻ ഷീജയ്‌ക്ക് എല്ലാ പിൻതുണയുമറിയിക്കുന്നെന്നും കെ കെ ശൈലജ ഫെയ്‌സ്‌ബുക്കിൽ കുറിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News