‘ചോദ്യം ചോദിക്കുന്നവരെ അപമാനിച്ചാല്‍ ചോദ്യങ്ങള്‍ ഇല്ലാതാവില്ല പി സി ജോര്‍ജ്’; കൈരളി ന്യൂസ് റിപ്പോര്‍ട്ടര്‍ എസ്.ഷീജയ്‌ക്കൊപ്പം: ഷിജു ഖാന്‍

ചോദിക്കുന്നവരെ അപമാനിച്ചാല്‍ ചോദ്യങ്ങള്‍ ഇല്ലാതാവില്ല എന്ന് ഷിജു ഖാന്‍ . കൈരളി ന്യൂസ് റിപ്പോര്‍ട്ടര്‍ എസ് ഷീജയ്ക്കു നേരെ പി സി ജോര്‍ജ്ജ് നടത്തിയ ആക്രോശവും അമാന്യമായ ഭാഷയും പെരുമാറ്റവും അങ്ങേയറ്റം ലജ്ജാകരമാണെന്നും ഷിജു ഖാന്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു

കുറിപ്പിന്റെ പൂര്‍ണ്ണരൂപം

കൈരളി ടി വി റിപ്പോര്‍ട്ടര്‍ എസ്.ഷീജയെ വര്‍ഷങ്ങളായി പരിചയമുണ്ട്. ഏറ്റവും ആത്മാര്‍ത്ഥതയോടെയും പക്വതയോടെയും പ്രൊഫഷണല്‍ എത്തിക്‌സ് പാലിച്ചും മാധ്യമ പ്രവര്‍ത്തനം നടത്തുന്ന തിരുവനന്തപുരത്തെ ജേര്‍ണലിസ്റ്റാണ്. സ്ത്രീയെന്ന നിലയിലും ജേര്‍ണലിസ്റ്റ് എന്ന നിലയിലുമുള്ള വ്യക്തിത്വത്തിന് നേരേ , പി സി ജോര്‍ജ്ജ് നടത്തിയ ആക്രോശവും അമാന്യമായ ഭാഷയും പെരുമാറ്റവും അങ്ങേയറ്റം ലജ്ജാകരമാണ്. ചോദ്യം ചോദിക്കുന്നവരെ അപമാനിച്ചാല്‍ ചോദ്യങ്ങള്‍ ഇല്ലാതാവില്ല.
എസ്.ഷീജയ്‌ക്കൊപ്പം.. നേരിനൊപ്പം..

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News