John Brittas M P:’ചോദ്യകര്‍ത്താവ് വനിത ആണെങ്കില്‍ പുരുഷ മേധാവിത്വത്തിന്റെ ആരിറങ്ങിയവര്‍ക്ക് ഹാലിളകും’; ജോണ്‍ ബ്രിട്ടാസ് എം പി

കൈരളി ടി വി സീനിയര്‍ റിപ്പോര്‍ട്ടര്‍ എസ് ഷീജയോട് പി സി ജോര്‍ജും കൂട്ടാളികളും അപമാര്യാദയായി പെരുമാറിയ സംഭവത്തില്‍ അപലപിച്ച് ജോണ്‍ ബ്രിട്ടാസ് എം പി. കൈരളി റിപ്പോര്‍ട്ടര്‍ എസ് ഷീജ ചെയ്തത് പി സി ജോര്‍ജ്ജ് ഇരയുടെ പേരു വെളിപ്പെടുത്തിയത് ചൂണ്ടിക്കാണിക്കുകയാണ്. ആ ഇടപെടലിനെ ശരിയായി എടുത്ത് സ്വയം തിരുത്തുകയായിരുന്നു ജോര്‍ജ്ജ് ചെയ്യേണ്ടത്. അതിനു പകരം ഷീജയ്‌ക്കെതിരേ അപമാനകരമായ പരാമര്‍ശം നടത്തുകയാണ് അദ്ദേഹം ചെയ്തതെന്ന് ജോണ്‍ ബ്രിട്ടാസ് എം പി തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. ചോദ്യകര്‍ത്താവ് വനിത ആണെങ്കില്‍ പുരുഷ മേധാവിത്വത്തിന്റെ ആരിറങ്ങിയവര്‍ക്ക് ഹാലിളകും എന്നും ജോണ്‍ ബ്രിട്ടാസ് എം പി പ്രതികരിച്ചു.

പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

ചോദ്യങ്ങള്‍ ചോദിച്ചു കൊണ്ടിരിക്കും. മാധ്യമപ്രവര്‍ത്തനത്തിന്റ അളവുകോല്‍തന്നെ ഇതാണ് . ചോദ്യകര്‍ത്താവ് വനിത ആണെങ്കില്‍ പുരുഷ മേധാവിത്വത്തിന്റെ ആരിറങ്ങിയവര്‍ക്ക് ഹാലിളകും . പത്രപ്രവര്‍ത്തനം കേട്ടെഴുത്തല്ല. ക്രിയാത്മകമായ ഇടപെടലാണ്. പത്രസമ്മേളനത്തില്‍ പത്രപ്രവര്‍ത്തകര്‍ ചോദ്യങ്ങള്‍ ചോദിക്കുന്നത് അതിന്റെ ഭാഗമാണ്. അതൊന്നും അരുതെന്നും വായില്‍ നിന്നു വീഴുന്നതു കേട്ടെഴുതി മടങ്ങിപ്പോകണമെന്നും വാശിപിടിക്കുന്നത് ജനാധിപത്യവിരുദ്ധമാണ്. അങ്ങനെ ആരുടെയെങ്കിലും തിട്ടൂരം അനുസരിച്ചു നടക്കേണ്ടതല്ല പത്രപ്രവര്‍ത്തനം.

കൈരളി റിപ്പോര്‍ട്ടര്‍ എസ് ഷീജ ചെയ്തത് പി സി ജോര്‍ജ്ജ് ഇരയുടെ പേരു വെളിപ്പെടുത്തിയത് ചൂണ്ടിക്കാണിക്കുകയാണ്. ആ ഇടപെടലിനെ ശരിയായി എടുത്ത് സ്വയം തിരുത്തുകയായിരുന്നു ജോര്‍ജ്ജ് ചെയ്യേണ്ടത്. അതിനു പകരം ഷീജയ്‌ക്കെതിരേ അപമാനകരമായ പരാമര്‍ശം നടത്തുകയാണ് അദ്ദേഹം ചെയ്തത്. ഇത്തരത്തിലുള്ള സമീപനം അദ്ദേഹത്തിന്റെ കൂടപ്പിറപ്പാണ് . ഈരീതിയെ അപലപിക്കുന്നു.ഉത്തരവാദിത്വമുള്ള ജനനേതാക്കള്‍ ഈ ശൈലി കൈവെടിയണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

ജോര്‍ജ്ജിന്റെ ചെയ്തിയെ തള്ളിപ്പറഞ്ഞ പൊതുപ്രവര്‍ത്തകരുടെയും സംസ്ഥാന വനിതാ കമ്മീഷന്റെയും കെ യു ഡ്ബ്ലിയു ജെയുടെയും മറ്റും നിലപാടുകളെ സ്വാഗതം ചെയ്യുന്നു.സഹപ്രവര്‍ത്തക കൂടിയായ ഷീജയ്ക്ക് ഐക്യദാര്‍ഢ്യം രേഖപെടുത്തുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News