കൈരളി ടിവി റിപ്പോര്‍ട്ടര്‍ ഷീജയ്‌ക്കെതിരെ പിസി ജോര്‍ജിന്റെ ഭാഗത്തുനിന്നും ഉണ്ടായ പരാമര്‍ശം സ്ത്രീത്വത്തെ അപമാനിക്കുന്നത്; മന്ത്രി വി എന്‍ വാസവന്‍

കൈരളി ടിവി തിരുവനന്തപുരം റിപ്പോര്‍ട്ടര്‍ ഷീജയ്‌ക്കെതിരെ പിസി ജോര്‍ജിന്റെ ഭാഗത്തുനിന്നും ഉണ്ടായ പരാമര്‍ശം തീര്‍ത്തും സ്ത്രീത്വത്തെ അപമാനിക്കുന്നതെന്ന് മന്ത്രി വി എന്‍ വാസവന്‍.ഇത്തരം സംസാര രീതി അധമ സംസ്‌കാരത്തിന്റെ ലക്ഷണമാണെന്നും മന്ത്രി തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

കുറിപ്പ്

കൈരളി ടിവി തിരുവനന്തപുരം റിപ്പോര്‍ട്ടര്‍ ഷീജയ്‌ക്കെതിരെ പിസി ജോര്‍ജിന്റെ ഭാഗത്തുനിന്നും ഉണ്ടായ പരാമര്‍ശം തീര്‍ത്തും സ്ത്രീത്വത്തെ അപമാനിക്കുന്നതാണ്. ഇത്തരത്തിലുളള പ്രവണത ഒരു കാരണവശാലും പൊതുപ്രവര്‍ത്തകന്റെ ഭാഗത്തുനിന്ന് ഉണ്ടാവാന്‍ പാടുള്ളതല്ല. ഇരയുടെ പേര് വെളിപ്പെടുത്തിയത് തെറ്റായ നടപടിയാണെന്ന് ഷീജ ചൂണ്ടിക്കാണിച്ചപ്പോള്‍ വളരെ ലാഘവത്തോടെയുള്ള സ്ത്രീവിരുദ്ധമായ മറുപടിയാണ് അദ്ദേഹത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടായത്. ഇത്തരം സംസാര രീതി അധമ സംസ്‌കാരത്തിന്റെ ലക്ഷണമാണ്. ഈ വിഷയത്തില്‍ വനിതാ കമ്മീഷന്‍ നടപടി സ്വീകരിക്കുമെന്ന് പറഞ്ഞത് വളരെ സ്വാഗതാര്‍ഹമാണ്. മറുപടിക്ക് മുന്നില്‍ പതറാതെ സധൈര്യം ചോദ്യങ്ങള്‍ ആവര്‍ത്തിച്ച ഷീജയുടെ നിശ്ചയദാര്‍ഢ്യത്തിന് ഐക്യദാര്‍ഢ്യം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here