കൈരളി ടി വി റിപ്പോര്‍ട്ടര്‍ ഷീജ ചോദിച്ചത് വളരെ ന്യായമായ ചോദ്യം; എന്‍ ലാല്‍ കുമാര്‍

കൈരളി ടിവി തിരുവനന്തപുരം റിപ്പോര്‍ട്ടര്‍ ഷീജയ്ക്കെതിരെ പിസി ജോര്‍ജിന്റെ ഭാഗത്തുനിന്നും ഉണ്ടായ പരാമര്‍ശം തീര്‍ത്തും തെറ്റായ പ്രവര്‍ത്തിയെന്ന് എന്‍ ലാല്‍ കുമാര്‍. പി സി ജോര്‍ജ് ഇങ്ങനെ ഒക്കെ ചെയ്യും എന്ന് ആര്‍ക്കും സംശയമില്ലെന്നും എന്‍ ലാല്‍ കുമാര്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

കുറിപ്പ്

പി സി ജോര്‍ജിനോട് കൈരളിയില്‍ മാധ്യമ പ്രവര്‍ത്തക ഷീജ ചോദിച്ചത് വളരെ ന്യായമായ ചോദ്യമാണ്. ഇരയുടെ പേര് വെളിപ്പെടുത്തുന്നത് നിയമപരമായി കുറ്റകരമാണ്. അങ്ങനെ ഇരിക്കെ അയാള്‍ ആ സ്ത്രീയുടെ പേര് പുറത്തു പറഞ്ഞത് വലിയ തെറ്റാണ്. അത് ചോദ്യം ചെയ്ത ഷീജയോട് ‘ പിന്നെ നിങ്ങളുടെ പേര് പറയാം’ എന്നാണ് ആ മാന്യന്‍ ചോദിക്കുന്നത്. പി സി ജോര്‍ജ് ഇങ്ങനെ ഒക്കെ ചെയ്യും എന്ന് ആര്‍ക്കും സംശയമില്ല. സഖാവ് ഗൗരിയമ്മയെ പച്ച തെറിവിളിച്ച പിസി ഇതല്ല ഇതിന്റെ അപ്പുറവും പറയും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News