PC George: പീഡനപരാതിയില്‍ പി സി ജോര്‍ജിന് ഉപാധികളോടെ ജാമ്യം

സോളര്‍ കേസ് പ്രതി നല്‍കിയ പീഡനപരാതിയില്‍ അറസ്റ്റിലായ പി.സി.ജോര്‍ജിന് ജാമ്യം. കര്‍ശന ഉപാധികളോടെയാണ് തിരുവനന്തപുരം ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചത്. വാദം പൂര്‍ത്തിയാക്കി രണ്ട് മണിക്കൂറിന് ശേഷമാണ് ഉത്തരവുണ്ടായത്

സോളാര്‍ പീഡനക്കേസിലെ പരാതിക്കാരി നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് പി സി ജോര്‍ജിനെ മ്യൂസിയം പൊലീസ് അറസ്റ്റ് ചെയ്തത്. തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പി. സി ജോര്‍ജിന് ജാമ്യം നല്‍കരുതെന്ന് പ്രോസിക്യൂഷന്‍ ശക്തമായി വാദിച്ചിരുന്നു. എന്നാല്‍ ശക്തമായ വകുപ്പുകളാണ് കേസില്‍ ചുമത്തിയിട്ടുള്ളതെന്നും ജാമ്യം നല്‍കരുതെന്നുമുള്ള പ്രോസിക്യൂഷന്‍ വാദം കോടതി തള്ളുകയായിരുന്നു.

കേസില്‍ കുറ്റപത്രം സമര്‍പ്പിക്കുന്നതുവരെയോ മൂന്നു മാസം വരെയോ എല്ലാ ശനിയാഴ്ചയും രാവിലെ 10 മണിക്കും ഒരു മണിക്കും ഇടയില്‍ അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകണം, പരാതിക്കാരിയോ സാക്ഷികളെയോ സ്വാധീനിക്കരുത് 25000 രൂപ യുടെ രണ്ട് ആള്‍ ജാമ്യം തുടങ്ങിയവയാണ് ഉപാധികള്‍. ജാമ്യം ലഭിച്ചത്തില്‍ ദൈവതോട് നന്ദി എന്നും അന്വേഷണവുമായി സഹകരിക്കാമെന്ന് കോടതിക്ക് ഉറപ്പ് നല്‍കിയാതായും പി സി ജോര്‍ജ്ജ് പറഞ്ഞു

പുറത്ത് ഇറങ്ങിയ പി സി ജോര്‍ജ് വീണ്ടും മുഖ്യമന്ത്രിക്കെതിരെ ആരോപണങ്ങള്‍ ഉന്നയിച്ചു. അഴിമതിയുടെ തെളിവ് കൊടുക്കേണ്ട സ്ഥലത്ത് കൊടുക്കുമെന്നും പി സി ജോര്‍ജ് പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here