മുഖ്യമന്ത്രിയെ വെടിവച്ചു കൊല്ലുമെന്ന പിസി ജോര്‍ജിന്റെ ഭാര്യയുടെ പരാമര്‍ശത്തിനെതിരെ പൊലീസില്‍ പരാതി

മുഖ്യമന്ത്രി പിണറായി വിജയനെ വെടിവെച്ചു കൊല്ലുമെന്ന പി സി ജോര്‍ജ്ജിന്റെ ഭാര്യ ഉഷ ജോര്‍ജ്ജിന്റെ പരാമര്‍ശത്തിനെതിരെ പോലീസില്‍ പരാതി. കാസര്‍കോഡ് വിദ്യാ നഗര്‍ പോലീസില്‍ ഹൈദര്‍ മധൂരാണ് പരാതി നല്‍കിയത്. മുഖ്യമന്ത്രിയെ വധിക്കുകയെന്ന ഉദ്ദേശത്തോടെയാണ് മാധ്യമങ്ങള്‍ക്ക് മുന്നില്‍ പരാമര്‍ശം നടത്തിയതെന്നും നാട്ടില്‍ വലിയ ക്രമസമാധാന പ്രശ്‌നം ഉണ്ടാക്കുമെന്നതിനാല്‍ ഉഷ ജോര്‍ജിനെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് പരാതിയില്‍ പറയുന്നു.

‘പിണറായി വിജയനെ വെടിവച്ച് കൊല്ലണം, അപ്പന്റെ റിവോള്‍വര്‍ ഇവിടെയുണ്ട് ‘: ഭീഷണിയുമായി പി സി ജോര്‍ജിന്റെ ഭാര്യ ഉഷ

ലൈംഗിക പീഡന പരാതിയില്‍ പി സി ജോര്‍ജിനെ പൊലീസ് അറസ്റ്റ് ചെയ്തതിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഭീഷണിയുമായി പി സി ജോര്‍ജിന്റെ ഭാര്യ ഉഷ. പി സി ജോര്‍ജിന്റെ അസ്റ്റിന് പിന്നില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ആണെന്ന് ആരോപിച്ച ഉഷ, ശരിക്കും പറഞ്ഞാല്‍ എനിക്ക് അയാളെ വെടിവെച്ച് കൊല്ലണമെന്നും എന്റെ അപ്പന്റെ റിവോള്‍വര്‍ ആണ് ഇവിടെ ഇരിക്കുന്നതെന്നും മാധ്യമങ്ങളോട് പറഞ്ഞു.

ലോകത്ത് ഒരു മനുഷ്യനും പി സി ജോര്‍ജിന്റെ പേരില്‍ സ്ത്രീപീഡനം എന്ന് പറഞ്ഞാല്‍ വിശ്വസിക്കില്ലെന്നും തെറ്റ് ചെയ്യാത്ത മനുഷ്യനെയാണ് അറസ്റ്റ് ചെയ്തതെന്നും അവര്‍ കൂട്ടിചേര്‍ത്തു. എല്ലാവരെയും മോനേ മോളേയെന്നെ അദ്ദേഹം വിളിക്കൂ. തന്നെ പീഡിപ്പിക്കാത്ത വ്യക്തിയുണ്ടെങ്കില്‍ അത് പി സി ജോര്‍ജ് ആണെന്നും അച്ഛന് തുല്യമാണ് എന്നുമാണ് പരാതിക്കാരി പറഞ്ഞത്. ഇന്നെങ്ങനെയാ ഇങ്ങനെയാതതെന്നും ഉഷ ചോദിച്ചു.

പരാതിക്കാരി വീട്ടില്‍ വന്നിട്ടുണ്ട്. താനുമായി സംസാരിച്ചിട്ടുണ്ട്. അറസ്റ്റിനെ കുറിച്ച് സൂചനയില്ലായിരുന്നു. അറിയാമായിരുന്നെങ്കില്‍ തനിച്ച് പോകില്ലായിരുന്നെന്നും അവര്‍ പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here