സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക്(rain) സാധ്യത. 11 ജില്ലകളിൽ യെല്ലോ അലർട്ടാണ്(yellow alert). തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ഒഴികെയുള്ള ജില്ലകളിലാണ് മുന്നറിയിപ്പ്. അടുത്ത മൂന്ന് ദിവസവും ഈ ജില്ലകളിൽ മുന്നറിയിപ്പുണ്ട്.
കടൽക്ഷോഭത്തിന് സാധ്യതയുള്ളതിനാൽ കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ ബുധനാഴ്ചവരെ മത്സ്യബന്ധനത്തിനുള്ള വിലക്ക് തുടരും. കേരളാ തീരത്ത് രൂക്ഷമായ കടലാക്രമണത്തിന് സാധ്യതയുണ്ട്. തീരദേശവാസികൾ ജാഗ്രതപാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ശക്തമായ കാലവർഷക്കാറ്റിനൊപ്പം തെക്കൻ മഹാരാഷ്ട്രതീരം മുതൽ തെക്കൻ ഗുജറാത്തി തീരം വരെ നിലനിൽക്കുന്ന ന്യുനമർദ്ദ പാത്തിയാണ് മഴയ്ക്ക് കാരണം.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.