Swapna Suresh: ഗൂഢാലോചന കേസ്; സ്വപ്നാ സുരേഷിന് വീണ്ടും നോട്ടീസ്

ഗൂഢാലോചന കേസിൽ സ്വപ്നാ സുരേഷിന്(swapna suresh) വീണ്ടും ക്രൈംബ്രാഞ്ച്(crimebranch) നോട്ടീസ്. ചൊവ്വാഴ്ച അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകാനാണ് നിർദേശം. എറണാകുളം പൊലീസ് ക്ലബ്ബിൽ ഹാജരാകാനാണ് നിർദ്ദേശം. ആദ്യം
നൽകിയ നോട്ടീസിൽ സ്വപ്ന ഹാജരായിരുന്നില്ല. ഇതേത്തുടർന്ന് കടുത്ത നടപടികളിലേക്ക് കടക്കാനാണ് ക്രൈംബ്രാഞ്ചിന്‍റെ തീരുമാനം.

കൈരളി റിപ്പോര്‍ട്ടര്‍ എസ് ഷീജയോട് മാപ്പു പറഞ്ഞ് പി സി ജോര്‍ജ്

കൈരളി ടിവി തിരുവനന്തപുരം റിപ്പോര്‍ട്ടര്‍ ഷീജയ്‌ക്കെതിരെ പിസി ജോര്‍ജിന്റെ ഭാഗത്തുനിന്നും ഉണ്ടായ പരാമര്‍ശത്തില്‍ മാപ്പു പറഞ്ഞ് പിസി ജോര്‍ജ്. പീഡനപരാതിയില്‍ ഇരയുടെ പേര് വെളിപ്പെടുത്തിയ തെറ്റിനെ ചൂണ്ടികാണിച്ചതിനാണ് കൈരളി റിപ്പോര്‍ട്ടര്‍ക്കു നേരെ പി സി ജോര്‍ജ് കയര്‍ത്തതത്.

അതേസമയം, പീഡന പരാതിയെ തുടര്‍ന്ന് അറസ്റ്റിലായ പിസി ജോര്‍ജിന് കോടതി ജാമ്യം അനുവദിച്ചു. തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്.

പിസി ജോര്‍ജിന് ജാമ്യം നല്‍കരുതെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. മത വിദ്വേഷ പ്രസംഗമടക്കം മറ്റ് കേസുകളിലും പ്രതിയാണ്. ജാമ്യം ലഭിച്ചാല്‍ സാക്ഷികളെ സ്വാധീനിക്കും. കോടതി നല്‍കിയ ജാമ്യ വ്യവസ്ഥ ലംഘിച്ച പ്രതിയാണെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. പിസി ജോര്‍ജ് നിലവില്‍ ഒന്‍പത് കേസുകളില്‍ പ്രതിയാണ് തുടങ്ങിയ വാദങ്ങളും പ്രൊസിക്യൂഷന്‍ മുന്നോട്ടു വച്ചു.

രാഷ്ട്രീയമായി കെട്ടിച്ചമച്ച കേസാണിത്. പിസി ജോര്‍ജ് ഹൃദ്രോഗിയാണ്, രക്തസമ്മര്‍ദ്ദമുണ്ട്. ജയിലിലടയ്ക്കരുതെന്നും പ്രതിഭാഗം വാദിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News