ADVERTISEMENT
ഉമ്മന്‍ ചാണ്ടിക്കെതിരായ ആരോപണത്തിന്മേല്‍ മലക്കംമറിഞ്ഞ് പി സി ജോര്‍ജ്(pc george). ക്ലിഫ് ഹൗസില്‍ വച്ച് ഉമ്മന്‍ചാണ്ടിയെയും സോളാര്‍ കേസ്(solar case) പ്രതിയെയും കണ്ടെന്ന് പറയാന്‍ പരാതിക്കാരി പറഞ്ഞു.
എന്നാല്‍ ഗേറ്റില്‍വച്ചാണ് താന്‍ ഉമ്മന്‍ ചാണ്ടിയെ കണ്ടത്. ഇത് സത്യമായിരിക്കെ നുണ താന്‍ പറയില്ലെന്നും നുണ പറയാത്തതിന്‍റെ പേരിലാണ് പുതിയ കേസില്‍ കുടുക്കിയതെന്നും പി സി ജോര്‍ജ് പറഞ്ഞു.സ്വവസതിയില്‍ മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്കുള്ള മറുപടി പറയുകയായിരുന്നു ജോര്‍ജ്.
കൈരളി റിപ്പോര്‍ട്ടര്‍ എസ് ഷീജയോട് മാപ്പു പറഞ്ഞ് പി സി ജോര്‍ജ്
കൈരളി ടിവി തിരുവനന്തപുരം റിപ്പോര്‍ട്ടര്‍ ഷീജയ്‌ക്കെതിരെ പിസി ജോര്‍ജിന്റെ ഭാഗത്തുനിന്നും ഉണ്ടായ പരാമര്‍ശത്തില്‍ മാപ്പു പറഞ്ഞ് പിസി ജോര്‍ജ്. പീഡനപരാതിയില്‍ ഇരയുടെ പേര് വെളിപ്പെടുത്തിയ തെറ്റിനെ ചൂണ്ടികാണിച്ചതിനാണ് കൈരളി റിപ്പോര്‍ട്ടര്‍ക്കു നേരെ പി സി ജോര്‍ജ് കയര്‍ത്തതത്.
അതേസമയം, പീഡന പരാതിയെ തുടര്‍ന്ന് അറസ്റ്റിലായ പിസി ജോര്‍ജിന് കോടതി ജാമ്യം അനുവദിച്ചു. തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.