ADVERTISEMENT
പാരീസിലേക്ക് പോകാനെത്തിയ പുലിറ്റ്സർ ജേതാവായ കശ്മീരിവനിത ഫോട്ടോഗ്രാഫർ(Photographer) സന്ന ഇർഷാദ് മട്ടു(sanna irshad mattoo)വിനെ ഡൽഹി വിമാനത്താവളത്തില്‍ ടഞ്ഞു. യാത്രാരേഖകളുണ്ടായിട്ടും അകാരണമായി തടയുകയായിരുന്നെന്ന് സന്ന പറഞ്ഞു. വിദേശത്ത് പോകാൻ അനുമതിയില്ലെന്ന് മാത്രമാണ് ഉദ്യോഗസ്ഥർ പറഞ്ഞത്.
പുസ്തകപ്രകാശന ചടങ്ങിലും ഫോട്ടോഗ്രഫി പ്രദർശനത്തിനുമാണ് പാരീസിലേക്ക് പോകുന്നതെന്ന് സന്ന ട്വീറ്റ് ചെയ്തു.
2022ലെ ഫീച്ചർ ഫോട്ടോഗ്രഫി വിഭാഗത്തിൽ കോവിഡ് മഹാമാരി ദുരിതത്തിന്റെ നേർക്കാഴ്ചയുടെ ചിത്രത്തിനാണ് സന്നയ്ക്ക് പുലിറ്റ്സർ ലഭിച്ചത്. റോയിട്ടേഴ്സ് വാർത്താ ഏജൻസിക്കു വേണ്ടിയാണ് സന്ന പ്രവർത്തിക്കുന്നത്.
കശ്മീരിൽനിന്നുള്ള മാധ്യമപ്രവർത്തകർക്ക് ഇതിനുമുമ്പും കേന്ദ്രം വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. 2019 കശ്‌മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിനു പിന്നാലെ മാധ്യമപ്രവർത്തകൻ ഗൗഹർ ഗീലാനി ഉൾപ്പെടെ നാനൂറ്റമ്പതോളംപേർക്ക് വിദേശയാത്രാ വിലക്ക് ഏർപ്പെടുത്തിയിരുന്നു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.