ബിഹാറിൽ ബെൽവ റെയിൽവേ സ്റ്റേഷന് സമീപം ഓടിക്കൊണ്ടിരുന്ന ട്രെയിനിനു തീപിടിച്ചു. ഇന്ന് പുലർച്ചെയാണ് സംഭവം. റക്‌സൗലിൽ നിന്ന് നർകാട്ടിയഗഞ്ചിലേക്ക് പോവുകയായിരുന്ന ട്രെയിനിന്റെ എഞ്ചിനാണ് തീപിടിച്ചത്. ആളപായമില്ല.
എഞ്ചിനിൽ നിന്ന് മറ്റ് ബോഗികളിലേക്ക് തീ പടരാതിരുന്നതിനാൽ യാത്രക്കാരെല്ലാവരും സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചു.തീയണക്കാനുള്ള പരിശ്രമം നടന്നുകൊണ്ടിരിക്കുകയാണ്. തീപിടിക്കാനുള്ള കാരണം ഇതുവരെയും വ്യക്തമായിട്ടില്ല.
മഹാരാഷ്ട്രയിൽ ഇന്ന് സ്പീക്കർ തെരഞ്ഞെടുപ്പ്
ഏക്‌നാഥ് ഷിൻഡെ സർക്കാറിന്റെ ആദ്യ നിയമസഭാ സമ്മേളനം ഇന്ന് ആരംഭിക്കും. സ്‌പീക്കർ(speaker) തെരഞ്ഞെടുപ്പാണ് സഭയിലെ പ്രധാന അജണ്ട. ബിജെപിയുടെ രാഹുൽ നാർവികും ഉദ്ധവ് താക്കറെ വിഭാഗത്തിലെ ശിവസേന നേതാവ് രാജൻ സാൽവിയും തെരഞ്ഞെടുപ്പിന് നാമനിർദ്ദേശ പത്രിക സമർപ്പിച്ചിട്ടുണ്ട്.
അതേസമയം മഹാരാഷ്‌ട്രയിൽ(maharashtra) ബിജെപി ആഗ്രഹിച്ചവിധം ഭരണം അട്ടിമറിച്ചെങ്കിലും ഉപമുഖ്യമന്ത്രിയായി ഒതുക്കപ്പെട്ടതില്‍ മുതിര്‍ന്ന നേതാവും മുന്‍മുഖ്യമന്ത്രിയുമായ ദേവേന്ദ്ര ഫഡ്‌നാവിസ് കടുത്ത അമര്‍ഷത്തിലാണ്.
ശിവസേനപക്ഷത്തുനിന്നും ഉപമുഖ്യമന്ത്രി സ്ഥാനം വാഗ്ദാനംചെയ്ത് ചാക്കിട്ടുപിടിച്ച ഏക്‌നാഥ് ഷിൻഡെയെ മുഖ്യമന്ത്രിയാക്കിയതോടെ മന്ത്രിസഭയിൽ ചേരില്ലെന്ന ഉറച്ച നിലപാടിലായിരുന്നു ഫഡ്‌നാവിസ്.ബിജെപിദേശീയ അധ്യക്ഷന്‍ ജെ പി നദ്ദയും ആഭ്യന്തരമന്ത്രി അമിത് ഷായും സമ്മര്‍ദ്ദം ചെലുത്തിയിട്ടും വിമുഖത തുടർന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി രണ്ട് തവണ ഫോണിൽ ബന്ധപ്പെട്ട് കേന്ദ്രനേതൃത്വത്തിന്റെ നിർദേശം അനുസരിക്കാൻ ആവശ്യപ്പെട്ടതോടെയാണ് വഴങ്ങിയത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.