Idukki: ഇടുക്കിയിൽ മണ്ണിടിഞ്ഞ് വീട് ഭാഗികമായി തകർന്നു; ഉറങ്ങിക്കിടന്ന കുട്ടികൾ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

ഇടുക്കി(idukki) മുരിക്കാശ്ശേരിക്ക് സമീപം പതിനാറാംകണ്ടത്ത് മണ്ണിടിഞ്ഞ് വീട് ഭാഗികമായി തകർന്നു. ചോറ്റുപുറത്ത് ഷോബിയുടെ വീടാണ് തകർന്നത്. രാവിലെ 7 മണിയോടുകൂടിയായിരുന്നു അപകടം. ഷോബിയുടെ മൂന്നു കുട്ടികൾ ഈ സമയത്ത് വീടിനുള്ളിൽ ഉറങ്ങിക്കിടക്കുന്നുണ്ടായിരുന്നു.

ഇവർകിടന്ന കട്ടിലിന്റെ സമീപത്തേക്ക് ആണ് മൺതിട്ട ഇടിഞ്ഞുവീണത്. രണ്ടു കുട്ടികൾക്ക് സാരമല്ലാത്ത പരിക്കുണ്ട്. ഇവരെ ഇടുക്കി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. മാതാവ് ഭാര്യ മൂന്ന് കുട്ടികൾ എന്നിവരാണ് ഈ വീട്ടിൽ താമസിക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News