Assam : ആ​സാ​മി​ല്‍ വെ​ള്ള​പ്പൊക്കം അതിരൂ​ക്ഷം; മരണം 174 ആ‍യി

ആ​സാ​മി​ല്‍ വെ​ള്ള​പ്പൊ‌ക്കം അതിരൂ​ക്ഷ​മാ​യി തു​ട​രു​ന്നു. സം​സ്ഥാ​ന​ത്തെ 22.17 ല​ക്ഷം ആ​ളു​ക​ള്‍ പ്ര​ള​യ ദു​രി​ത​ത്തി​ലാ​ണ്.ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ ഒ​രു മ​ര​ണം കൂ​ടി റി​പ്പോ​ര്‍​ട്ട് ചെ​യ്തു.

പ്ര​ള​യ​ത്തി​ലും മ​ണ്ണി​ടി​ച്ചി​ലി​ലു​മാ​യി 174 പേ​രാ​ണ് സം​സ്ഥാ​ന​ത്ത് ഇ​തു​വ​രെ മ​രി​ച്ച​ത്.ക​ച്ചാ​ര്‍ ജി​ല്ല​യി​ലാ​ണ് പ്ര​ള​യം ഏ​റ്റ​വു​മ​ധി​കം ദു​രി​തം വി​ത​ച്ച​ത്. 12.32 ല​ക്ഷ​ത്തോ​ളം ആ​ളു​ക​ളെ​യാ​ണ് ജി​ല്ല​യി​ല്‍ പ്ര​ള​യ​ബാ​ധി​ത​രാ​യ​ത്.

പ്ര​ധാ​ന ന​ദി​ക​ളെ​ല്ലാം അ​പ​ക​ട​ക​ര​മാ​യ വി​ധ​ത്തി​ല്‍ ക​ര ക​വി​ഞ്ഞ് ഒ​ഴു​കു​ക​യാ​ണ്. 50,714 ഹെ​ക്ട​ര്‍ കൃ​ഷി ഭൂ​മി​യും ന​ശി​ച്ചു.23 ജി​ല്ല​ക​ളി​ലാ​യി 404 ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ള്‍ തു​റ​ന്നി​ട്ടു​ണ്ട്. 138 കേ​ന്ദ്ര​ങ്ങ​ള്‍ വ​ഴി പ്ര​ള​യ ബാ​ധി​ത​ര്‍​ക്ക് അ​വ​ശ്യ സാ​ധ​ന​ങ്ങ​ള്‍ വി​ത​ര​ണം ചെ​യ്യു​ന്നു​മു​ണ്ട്.

ഓടുന്ന ട്രെയിനിന്റെ എഞ്ചിനിൽ തീപിടിച്ചു

ബിഹാറിൽ ബെൽവ റെയിൽവേ സ്റ്റേഷന് സമീപം ഓടിക്കൊണ്ടിരുന്ന ട്രെയിനിനു തീപിടിച്ചു. ഇന്ന് പുലർച്ചെയാണ് സംഭവം. റക്‌സൗലിൽ നിന്ന് നർകാട്ടിയഗഞ്ചിലേക്ക് പോവുകയായിരുന്ന ട്രെയിനിന്റെ എഞ്ചിനാണ് തീപിടിച്ചത്. ആളപായമില്ല.

എഞ്ചിനിൽ നിന്ന് മറ്റ് ബോ​ഗികളിലേക്ക് തീ പടരാതിരുന്നതിനാൽ യാത്രക്കാരെല്ലാവരും സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചു.തീയണക്കാനുള്ള പരിശ്രമം നടന്നുകൊണ്ടിരിക്കുകയാണ്. തീപിടിക്കാനുള്ള കാരണം ഇതുവരെയും വ്യക്തമായിട്ടില്ല.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News