എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷന്‍ പരിസരത്തെ ലോഡ്ജില്‍ അവശ നിലയില്‍ കണ്ടെത്തിയ യുവതി ലഹരി ഉപയോഗിച്ചെന്ന് തെളിഞ്ഞതായി പൊലീസ്. കോഴിക്കോട് സ്വദേശിനിയായ യുവതിക്കെതിരേ പൊലീസ് കേസെടുത്തു. മയക്കുമരുന്ന് ഉപയോഗിച്ചതിനും കൈവശം വെച്ചതിനുമാണ് സെന്‍ട്രല്‍ പൊലീസ് കേസെടുത്തത്.
എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലുള്ള യുവതിയുടെ അറസ്റ്റ് പിന്നീട് രേഖപ്പെടുത്തും. ഇവരുടെ മൊഴി രേഖപ്പെടുത്തി.
യുവതി ഉപയോഗിച്ചത് എം.ഡി.എം.എ.യാണെന്ന് വ്യക്തമായിരുന്നു.ഇവര്‍ക്കൊപ്പമുണ്ടായിരുന്ന രണ്ട് കാസര്‍കോട് സ്വദേശികളായ ആണ്‍സുഹൃത്തുക്കളെ പൊലീസ് ചോദ്യം ചെയ്ത് വിട്ടയച്ചു.ബുധനാഴ്ച രാത്രിയാണ് എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷന്‍ പരിസരത്തെ ലോഡ്ജില്‍ രണ്ട് യുവതികളെ അവശനിലയില്‍ കണ്ടെത്തിയത്. ഒപ്പമുണ്ടായിരുന്ന പെണ്‍കുട്ടിയെ വ്യാഴാഴ്ച ബന്ധുക്കള്‍ക്കൊപ്പം വിട്ടയച്ചിരുന്നു.
കോഴിക്കോട് സ്വദേശികളായ ഇവര്‍ ജോലിക്കായുള്ള അഭിമുഖത്തില്‍ പങ്കെടുക്കാന്‍ 27-നാണ് എറണാകുളത്ത് എത്തിയത്. യുവാക്കളും ചികിത്സയില്‍ കഴിയുന്ന യുവതിയും കുടുംബ സുഹൃത്തുക്കളാണെന്നാണ് പൊലീസിനു ലഭിച്ച വിവരം.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.