P Sreeramakrishnan: കൈരളി ന്യൂസ് ഇംപാക്ട്; വിസ തട്ടിപ്പ്; മലേഷ്യയിൽ കുടുങ്ങിയവരെ നാട്ടിലെത്തിക്കാൻ നോർക്ക ഇടപെടും

കൈരളി ന്യൂസ്(kairali news) പുറത്തുകൊണ്ടുവന്ന മലേഷ്യ വിസ(visa) തട്ടിപ്പ് കേസിൽ ഇടപെടലുമായി നോർക്ക(norca). മലേഷ്യയിൽ കുടുങ്ങിയവരെ നാട്ടിൽ എത്തിക്കാൻ നോർക്ക ഇടപെടും. എംബസിയുടെ ഷെൽട്ടറിലേക്ക് ഇവരെ മാറ്റാൻ ശ്രമിക്കുമെന്ന് നോർക്ക റൂട്സ് വൈസ് ചെയർമാൻ പി ശ്രീരാമകൃഷ്ണൻ(p sreeramakrishnan) പറഞ്ഞു.

ഇക്കാര്യത്തിൽ കേന്ദ്രസർക്കാരും ശക്തമായി ഇടപെടണം. തട്ടിപ്പ് ഏജൻസികളെ നിയന്ത്രിക്കാൻ ഓപ്പറേഷൻ ശുഭയാത്ര നടപ്പിലാക്കുമെന്നും ശ്രീരാമകൃഷ്ണൻ കൈരളി ന്യൂസിനോട് പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here