കൊള്ള തുടർന്ന് വിമാനക്കമ്പനികൾ ; UAEയിൽ നിന്ന് കേരളത്തിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് കുത്തനെ ഉയർത്തി

യു.എ.ഇയിലെ വിദ്യാലയങ്ങളിലെ മധ്യവേനൽ അവധി ആരംഭിച്ചതോടെ
കേരളത്തിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് കുത്തനെ ഉയർത്തി വിമാനക്കമ്പനികൾ.ജൂലൈ ഒൻപതിന് പെരുന്നാൾ കൂടി വരുന്നതോടെ പ്രവാസികളെ കൂടുതൽ ചൂഷണം ചെയ്യുകയാണ് വിമാന കമ്പനികൾ.

ഇറാനിലെ ശക്തമായ ഭൂചലനത്തിന്‍റെ പ്രകമ്പനം യു.എ.ഇയിലും

തെക്കൻ ഇറാനിൽ ശനിയാഴ്ച പുലർച്ചെ രണ്ട് തവണയുണ്ടായ ശക്തമായ ഭൂചലനത്തിന്‍റെ പ്രകമ്പനം യു.എ.ഇ അടക്കമുള്ള ഗൾഫ് രാജ്യങ്ങളിൽ അനുഭവപ്പെട്ടത് പരിഭ്രാന്തിക്കിടയാക്കി. റിക്ടർ സ്കെയിലിൽ 6.3 തീവ്രത രേഖപ്പെടുത്തിയ ഇറാനിലെ ഭൂചലനത്തിന്‍റെ പ്രതിഫലനമെന്നോണമാണ് ദുബൈ, ഷാർജ, ഉമ്മുൽ ഖുവൈൻ, അജ്മാൻ എന്നീ എമിറേറ്റുകളിലെ വിവിധ ഭാഗങ്ങളിലും ഭൂമികുലുക്കം അനുഭവപ്പെട്ടത്.

യു.എ.ഇയുടെ വിവിധ ഭാഗങ്ങളിൽ പുലർച്ചെ ജനങ്ങൾ ഭയന്ന് വീടുവിട്ടിറങ്ങി. പൊലീസെത്തിയാണ് രാത്രി പുറത്തിറങ്ങിയ ജനങ്ങളെ വീടുകളിലേക്ക് തിരിച്ചയച്ചത്. യു.എ.ഇയടക്കം ഗൾഫിൽ എവിടെയും നാശനഷ്ടം റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് അധികൃതർ വ്യക്തമാക്കി.തുടർചലനം അനുഭവപ്പെട്ടതാണ് പ്രവാസികളടക്കമുള്ളവരെ പരിഭ്രാന്തിയിലാക്കിയത്.

ഇറാനിൽ ഗൾഫ് തീരത്തോട് ചേർന്ന് കിടക്കുന്ന ഹോര്‍മോസ്ഖാന്‍ പ്രവിശ്യയിലെ ബന്ദറെ ഖാമിർ പ്രദേശത്ത് ശനിയാഴ്ച പുലർച്ചെ 1.32നാണ് ആദ്യ ഭൂചലനമുണ്ടായത്. അതിന്‍റെ പ്രകമ്പനമാണ് സൗദി അറേബ്യ, ഒമാൻ, ബഹ്റൈൻ, ഖത്തർ, പാകിസ്താൻ, അഫ്ഗാനിസ്താൻ എന്നിവിടങ്ങളിൽ അനുഭവപ്പെട്ടത്.

യു.എ.ഇയുടെ വിവിധ ഭാഗങ്ങളിൽ ഇതിന്‍റെ പ്രകമ്പനം ഉണ്ടായതായി ദേശീയ ഭൗമപഠനകേന്ദ്രം (എൻ.സി.എം) സ്ഥിരീകരിച്ചു.വിളക്കുകളും കട്ടിലുകളും കസേരകളും മറ്റ് ഉപകരണങ്ങളുമൊക്കെ ഇളകാൻ തുടങ്ങിയതോടെ പലരും പേടിച്ച് കെട്ടിടങ്ങൾ വിട്ട് അർധരാത്രി പുറത്തേക്ക് ഇറങ്ങി. ദുബൈ, ഷാർജ, ഉമ്മുൽഖുവൈൻ, അജ്മാൻ എന്നിവിടങ്ങളിലെ പ്രവാസികൾ ഉൾപ്പെടെയുള്ളവർ ഭൂചലനം അനുഭവപ്പെട്ട കാര്യം സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചു.

പുലർച്ചെ 3.24 ഓടെ തുടർ ചലനമുണ്ടായതോടെ പരിഭ്രാന്തരായി വീണ്ടും പുറത്തിറങ്ങി. ഈ രണ്ട് ഭൂകമ്പങ്ങൾക്കും ഇടയിൽ റിക്ടർ സ്കെയിലിൽ 4.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം പുലർച്ചെ 2.43നും 4.4 രേഖപ്പെടുത്തിയത് പുലർച്ചെ 3.13നും അനുഭവപ്പെട്ടതായി എൻ.സി.എം സ്ഥിരീകരിച്ചു.ഭൂചലനത്തിൽ ഇറാനിൽ അഞ്ചുപേർ മരിച്ചതായും 19 പേർക്ക് പരുക്കേറ്റതായും ഔദ്യോഗിക വാർത്ത ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News