Rain: കാലവര്‍ഷം ശക്തിപ്രാപിക്കുന്നു; വയനാട്ടിലെ മലയോര മേഖലകളില്‍ താമസിക്കുന്നവര്‍ക്ക് ജാഗ്രത നിർദേശം

കാലവര്‍ഷം ശക്തിപ്രാപിച്ച് വരുന്നതിനാൽ വയനാട്ടിലെ(wayanad) മലയോര മേഖലകളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി. രാത്രിസമയങ്ങളില്‍ മലയോര മേഖലകളിലെ യാത്രകള്‍ പരമാവധി ഒഴിവാക്കണം.

പരിചയമില്ലാത്ത ജലാശയങ്ങളില്‍ ഇറങ്ങുന്നതും ഒഴിവാക്കണമെന്ന് മുന്നറിയിപ്പ് നൽകി. കഴിഞ്ഞ ദിവസമുണ്ടായ മഴയിൽ കുറിച്യാർ മലയിൽ മണ്ണിടിച്ചിൽ ഉണ്ടായ സാഹചര്യത്തിൽ സമീപ പ്രദേശങ്ങളിലെ കുടുംബങ്ങൾ ബന്ധുവീടുകളിലേക്ക് മാറി. നിലവിൽ ജില്ലയിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ജില്ലാ കളക്ടർ അറിയിച്ചു.

Rain: സംസ്ഥാനത്ത് മഴ കനക്കുന്നു; 11 ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക്(rain) സാധ്യത. 11 ജില്ലകളിൽ യെല്ലോ അലർട്ടാണ്(yellow alert). തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ഒഴികെയുള്ള ജില്ലകളിലാണ് മുന്നറിയിപ്പ്. അടുത്ത മൂന്ന് ദിവസവും ഈ ജില്ലകളിൽ മുന്നറിയിപ്പുണ്ട്.

കടൽക്ഷോഭത്തിന് സാധ്യതയുള്ളതിനാൽ കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ ബുധനാഴ്ചവരെ മത്സ്യബന്ധനത്തിനുള്ള വിലക്ക് തുടരും. കേരളാ തീരത്ത് രൂക്ഷമായ കടലാക്രമണത്തിന് സാധ്യതയുണ്ട്. തീരദേശവാസികൾ ജാഗ്രതപാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ശക്തമായ കാലവർഷക്കാറ്റിനൊപ്പം തെക്കൻ മഹാരാഷ്ട്ര‌തീരം മുതൽ തെക്കൻ ഗുജറാത്തി തീരം വരെ നിലനിൽക്കുന്ന ന്യുനമർദ്ദ പാത്തിയാണ് മഴയ്ക്ക് കാരണം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News