ഐഎംഡിബി ലിസ്റ്റില്‍ ഇടം പിടിച്ച് “കടുവ”

പ്രമുഖ ഓണ്‍ലൈന്‍ ഡേറ്റാബേസ് ആയ ഐഎംഡിബിയുടെ റിയല്‍ ടൈം പോപ്പുലാരിറ്റി അടിസ്ഥാനമാക്കിയുള്ള ലിസ്റ്റിൽ മലയാള ചിത്രം കടുവ(Kaduva). ഏറ്റവുമധികം പ്രതീക്ഷിക്കപ്പെടുന്ന ഇന്ത്യന്‍ സിനിമകളുടെയും ഷോകളുടെയും ലിസ്റ്റില്‍ രണ്ടാം സ്ഥാനത്താണ് കടുവ എത്തിച്ചേർന്നിരിക്കുന്നത് .പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ ട്വിറ്റര്‍ പേജിലൂടെയാണ് അണിയപ്രവര്‍ത്തകര്‍ ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

പൃഥ്വിരാജിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്യന്ന ചിത്രമാണ് കടുവ. നീണ്ട ഇടവേളക്ക് ശേഷം ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ചിത്രം ജൂലൈ ഏഴിന് പ്രേക്ഷകർക്ക് മുന്നിലെത്തും എന്നാണ് പ്രതീക്ഷ. ‘കടുവക്കുന്നേല്‍ കുറുവച്ചൻ’ എന്ന കഥാപാത്രമായിട്ടാണ് പൃഥ്വിരാജ് അഭിനയിക്കുന്നത്. ചിത്രം നിർമ്മിക്കുന്നത് പൃഥ്വിരാജ് പ്രൊഡക്ഷന്‍സും ലിസ്റ്റിന്‍ സ്റ്റീഫന്‍റെ മാജിക് ഫ്രെയിംസും ചേര്‍ന്നാണ് .

ആദം ജോണിന്റെ സംവിധായകനും ‘ലണ്ടൻ ബ്രിഡ്‍ജ്’, ‘മാസ്റ്റേഴ്‍സ്’ എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്തുമായ ജിനു എബ്രഹാമാണ് ‘കടുവ’യുടെയും രചന നിര്‍വഹിച്ചിരിക്കുന്നത്. പട്ടികയില്‍ ആദ്യ സ്ഥാനത്ത് ബോളിവുഡ് ചിത്രമായ ‘ഏക് വില്ലന്‍ റിട്ടേണ്‍സ്’ ആണ്. മൂന്നാമതായി രണ്‍ബീര്‍ കപൂര്‍ ചിത്രം ‘ഷംഷേര’യും ഇടം പിടിച്ചിട്ടുണ്ട്. അമിര്‍ ഖാന്റെ ‘ലാല്‍ സിംഗ്ഛദ്ദ’യാണ് നാലാമത്. അഞ്ചാം സ്ഥാനത്ത് കന്നഡ ചിത്രം ‘വിക്രാന്ത് റോണ’യാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here