Jammu: ലഷ്‌കർ ഇ ത്വയ്ബ ഭീകരരെ ജമ്മുവിലെ ഗ്രാമീണർ പിടികൂടി പൊലീസിന് കൈമാറി

ജമ്മുകാശ്‌‌മീരിലെ(jammukashmir) രണ്ട് ലഷ്‌കർ ഇ ത്വയ്ബ ഭീകരരെ ​ഗ്രാമീണർ പിടികൂടി പൊലീസിന്(police) കൈമാറി. റിയാസി ജല്ലയിലാണ് സംഭവം. ഭീകരരിൽ(terrorists) നിന്നും 2 എകെ റൈഫിളുകളും 7 ഗ്രനേഡുകളും ഒരു പിസ്റ്റളും കണ്ടെടുത്തു.

രജൗരി ജില്ലയിലെ താമസക്കാരനും ജില്ലയിൽ അടുത്തിടെ നടന്ന സ്‌ഫോടനങ്ങളുടെ മുഖ്യ സൂത്രധാരനുമായ ലഷ്‌കർ ഇ ത്വയ്ബ കമാൻഡർ താലിബ് ഹുസൈൻ, തെക്കൻ കശ്മീരിലെ പുൽവാമ ജില്ലയിൽ നിന്നുള്ള തീവ്രവാദി ഫൈസൽ അഹമ്മദ് ദാർ എന്നിവരാണ് പിടിയിലായത്. ഭീകരവാദികളെ പിടികൂടിയ ​ഗ്രാമീണർക്ക് ഡിജിപി രണ്ട് ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News