Rahul Narwekar : രാഹുൽ നർവേക്കർ മഹാരാഷ്‌ട്ര സ്‌പീക്കർ

രാഹുൽ നർവേക്കർ  മഹാരാഷ്ട്രയുടെ പുതിയ സ്പീക്കർ.ഭരണപക്ഷ സ്ഥാനാർഥി രാഹുൽ നർവേക്കറിന്റെ ജയം 164 വോട്ടുകൾ നേടി.മഹാവികാസ് അഖാടി സ്ഥാനാർത്ഥി രാജൻ സാൽവിക്ക് 107 വോട്ടുകൾ മാത്രം.നാളെ ഷിൻഡെ സർക്കാരിന്റെ വിശ്വാസ വോട്ടെടുപ്പ്.അതിനിടെ ശിവസേന നിയമസഭാ കക്ഷി ഓഫിസ് പൂട്ടി.

മഹാരാഷ്ട്ര നിയമസഭയിൽ ഏക്നാഥ് ഷിൻഡെ സർക്കാരിന്റെ  ആദ്യജയമാണ് സ്പീക്കർ തെരഞ്ഞെടുപ്പിലേത്.സ്പീക്കർ തെരഞ്ഞെടുപ്പിൽ ഭരണകക്ഷി സ്ഥാനാർഥിയായ രാഹുൽ നർവേക്കർ 164 പേരുടെ പിന്തുണയോടെയാണ് ജയിച്ചത്.

ശിവസേനാ എംഎൽഎ രാജൻ സാൽവിയാണ് മഹാസഖ്യത്തിന്റെ സ്ഥാനാർഥിയായി മത്സരിച്ചത്.107 വോട്ടുകളാണ് രാജൻ സാൽവിക്ക് ലഭിച്ചത്.മഹാവികാസ് അഖാഡി സഖ്യമാണ് വോട്ടെടുപ്പ് ആവശ്യപ്പെട്ടത് .വോട്ടെടുപ്പിനിടെ വിമത എംഎൽഎമാർക്കെതിരെ ഉദ്ധവ് പക്ഷം മുദ്രാവാക്യം വിളിച്ചു.

അതിനിടെ ശിവസേനയുടെ നിയമസഭാ കക്ഷി ഓഫീസ് പൂട്ടിയിട്ടതായി ആദിത്യ താക്കറെ അറിയിച്ചു. നിയമസഭയിലെ ശിവസേന നിയമസഭാ കക്ഷി ഓഫീസ് ഞങ്ങൾ അടച്ചുപൂട്ടി. ഓഫീസിന്റെ താക്കോൽ ഞങ്ങളുടെ പക്കലാണ്. ഞങ്ങളുടെ ചില എംഎൽഎമാരെ അവർ പൂട്ടിയിട്ടിരുന്നു. കക്ഷി ഓഫീസ് പൂട്ടിയതിൽ എന്താണിത്ര വലിയ കാര്യമെന്നും ആദിത്യ താക്കറെ ചോദിച്ചു. സ്‌പീക്കർ തെരഞ്ഞെടുപ്പിന് പിന്നാലെ നാളെയാണ് ഷിൻഡെ സർക്കാരിന് സഭയിൽ ഭൂരിപക്ഷം തെളിയിക്കേണ്ടത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News