കൊതിയൂറും പെപ്പര്‍ ചിക്കന്‍

ചിക്കന്‍ ഇഷ്ടമില്ലാത്തവരൊക്കെ വളരെ ചുരുക്കമാണ്. എന്നാല്‍ ഇന്ന് ഊണിന് പെപ്പര്‍ ചിക്കന്‍ ഉണ്ടാക്കിയാലോ? എങ്ങിനെയാണ് തയ്യാറാക്കുന്നതെന്ന് നോക്കാം.

തയ്യാറാക്കുന്ന വിധം

ചിക്കന്‍ കഷണങ്ങളാക്കിയത് – 1.5 Kg

കുരുമുളകുപൊടി – 2 tablespoon

പച്ചമുളക് – 5 എണ്ണം

മഞ്ഞള്‍ പൊടി – 1/2 teaspoon

ചിക്കന്‍ മസാല or മീറ്റ് മസാല – 2 teaspoon

ഇഞ്ചി – ഒരു ഇടത്തരം കഷണം

വെളുത്തുള്ളി – 7 എണ്ണം

എണ്ണ – 6 tablespoon

സവോള (വലുത് ) – 4 എണ്ണം

തക്കാളി (വലുത് ) – 2 എണ്ണം

തേങ്ങാപ്പാല്‍ – 3/4 കപ്പ്

ഉപ്പ് – ആവശ്യത്തിന്

കറിവേപ്പില – ആവശ്യത്തിന്

കോഴി നുറുക്കിയത് നന്നായി കഴുകി വെള്ളം വാര്‍ന്നു പോകാന്‍ വെക്കുക .

ഒരു പാനില്‍ എണ്ണ ചൂടാക്കുക . ചൂടായി വരുമ്പോള്‍ അതിലേക്ക് ആദ്യം ഒരു തണ്ട് കറിവേപ്പില ഇടുക . എന്നിട്ട് ഇഞ്ചിയും വെളുത്തുള്ളിയും ചതച്ച് ചേര്‍ക്കുക . ഇത് ചെറുതായി വാടിവരുമ്പോള്‍ സവോള അരിഞ്ഞതും പച്ചമുളക് കീറിയതും ചേര്‍ത്ത് വഴറ്റുക . ഒരു ഗോള്‍ഡന്‍ ബ്രൗണ്‍ കളര്‍ ആവുന്നതുവരെ വഴറ്റണം .

അതിലേക്ക് മഞ്ഞള്‍പൊടി , ചിക്കന്‍ മസാല , കുരുമുളക്‌പൊടി ഇവ ചേര്‍ത്ത് നല്ലതുപോലെ വഴറ്റുക . പൊടികളുടെ പച്ച മണം മാറുന്നതുവരെ വഴറ്റണം . അതിനു ശേഷം തക്കാളി അരിഞ്ഞത് ചേര്‍ത്ത് ഇളക്കി മൂടി വെക്കുക . ഇടയ്ക്കു മൂടി മാറ്റി ഇളക്കി കൊടുക്കണം .

തക്കാളി വെന്തു കുഴഞ്ഞു വരുമ്പോള്‍ ഇതിലേക്ക് കോഴി കഷണങ്ങളും ഉപ്പും ചേര്‍ത്ത് ഇളക്കി മൂടി വെക്കുക . വെള്ളം ചേര്‍ക്കേണ്ട ആവശ്യമില്ല . ചിക്കനില്‍നിന്ന് ഇറങ്ങുന്ന വെള്ളത്തില്‍ കിടന്ന് ചിക്കന്‍ വെന്തുകൊള്ളും . തീ Low Flame ല്‍ ഇടുക . ഇടയ്ക്കു മൂടി മാറ്റി ഇളക്കി കൊടുക്കണം . അല്ലെങ്കില്‍ ചുവട്ടില്‍ പിടിക്കും .

ചിക്കന്‍ വെന്തു കഴിയുമ്പോള്‍ എണ്ണ മുകളില്‍ തെളിഞ്ഞു വരും. അപ്പോള്‍ തേങ്ങാപ്പാല്‍ ചേര്‍ത്ത് ഇളക്കുക . ഒരു രണ്ടു മിനിറ്റ് കഴിയുമ്പോള്‍ കുറച്ചു കറിവേപ്പില കൂടെ ചേര്‍ത്ത് ഇളക്കി അടുപ്പില്‍ നിന്ന് മാറ്റിവെയ്ക്കുക . അതിനു ശേഷം ഒരു 20 മിനിട്ടുകൂടി കഴിഞ്ഞു ഉപയോഗിക്കുന്നതാവും കൂടുതല്‍ രുചികരം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News