Covid : രാജ്യത്ത് കൊവിഡ് കേസുകളിൽ നേരിയ കുറവ്

രാജ്യത്ത് കൊവിഡ് കേസുകളിൽ നേരിയ കുറവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 16,103 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 31 പേർ മരിച്ചു. 4.27 % ആണ് പോസിറ്റിവിറ്റി നിരക്ക്.

ട്രെയിനിന് തീപിടിച്ചു

ബിഹാറിൽ ബേൽവ റെയിൽവേ സ്റ്റേഷന് സമീപം ട്രെയിനിനു തീപിടിച്ചു.റക്സൗലിൽ നിന്ന് നർകാട്ടിയഗഞ്ചിലേക്ക് പോവുകയായിരുന്ന ട്രെയിനിന്റെ എഞ്ചിനാണ് തീപിടിച്ചത്. അപകടകാരണം വ്യക്തമല്ല.യാത്രക്കാരെല്ലാം സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചു.

പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്തു

ഉത്തർപ്രദേശിൽ നാല് യുവാക്കൾ ചേർന്ന് പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്തു. യുവതി ഗർഭിണിയാണെന്ന് അറിഞ്ഞ പ്രതികൾ പെൺകുട്ടിയെ മർദിക്കുകയും, ഗർഭം അലസിപ്പിക്കുകയും ചെയ്തതായി പൊലീസ് പറഞ്ഞു.

ലഷ്കര്‍ ഇ ത്വയ്ബ ഭീകരരെ പിടികൂടി

കശ്മീരിൽ റീസി ജില്ലയിലെ ടക്സനിൽ രണ്ട് ലഷ്കര്‍ ഇ ത്വയ്ബ ഭീകരരെ നാട്ടുകാർ പിടികൂടി സുരക്ഷാസേനയ്ക്ക് കൈമാറി. ഫൈസൽ അഹമ്മദ്, താലിബ് ഹുസൈൻ എന്നിവരാണ് പിടിയിലായത്. ഇവരിൽനിന്ന് ഏകെ 47 തോക്കുകൾ, ഗ്രനേഡുകൾ എന്നിവ പിടിച്ചെടുത്തു. ഗ്രാമീണർക്ക് പാരിതോഷികമായി ജമ്മു കശ്മീർ ലഫ്റ്റനന്റ് ഗവർണർ അഞ്ചുലക്ഷം രൂപയും കശ്മീർ ഡിജിപി രണ്ട് ലക്ഷം രൂപയും പ്രഖ്യാപിച്ചിട്ടുണ്ട്

ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് 4 മരണം

ഉത്തർപ്രദേശിലെ വിക്രംപുരിൽ വിവാഹവീട്ടിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് നാല് മരണം. മൂന്ന് സ്ത്രീകളും ഒരു പെൺകുട്ടിയുമാണ് മരിച്ചത്. മൂന്നുപേർക്ക് ഗുരുതരമായി പൊള്ളലേറ്റു. ഗ്യസ് സിലിണ്ടറിന്റെ ലീക്കാണ് പൊട്ടിത്തെറിക്ക് ഇടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News