A. K. Saseendran : ബഫര്‍ സോണ്‍ ; കര്‍ഷകര്‍ക്കിടയില്‍ ചിലര്‍ മനഃപൂര്‍വം ആശങ്ക ഉണ്ടാക്കുന്നു : AK ശശീന്ദ്രന്‍

ബഫർ സോൺ വിഷയം കർഷകർക്കിടയിൽ ചിലർ മനഃപൂര്‍വം ആശങ്ക ഉണ്ടാക്കുന്നുണ്ടെന്ന് മന്ത്രി എ കെ ശശീന്ദ്രൻ. സുപ്രീംകോടതി വിധിയിൽ മോഡിഫിക്കേഷൻ പെറ്റീഷൻ ഫയൽ ചെയ്യാൻ തീരുമാനിച്ചു. കോടതി തുറക്കുന്നതോടു കൂടി പെറ്റീഷൻ ഫയൽ ചെയ്യുമെന്നും മന്ത്രി വ്യക്തമാക്കി.

ബഫർ സോൺ വിഷയം കർഷക സമൂഹത്തിൻറെ ഇടയിൽ മനഃപൂര്‍വം ആശങ്ക ഉണ്ടാക്കാൻ ചില ശ്രമങ്ങൾ നടക്കുന്നുണ്ട്. സംസ്ഥാനങ്ങളുടെ നിലപാട് കേൾക്കാതെയാണ് സുപ്രീം കോടതി ഉത്തരവെന്നും അതിനാൽ സംസ്ഥാനങ്ങൾക്ക് പ്രശ്ന പരിഹാരത്തിന് ഒരു അവസരം കോടതി തുറന്ന് തന്നിട്ടുണ്ടെന്നും മന്ത്രി എ കെ ശശീന്ദ്രൻ പറഞ്ഞു.

ഈ വഴിയിലൂടെ പോയി പ്രശ്നം പരിഹരിക്കാനാണ് സർക്കാർ നീങ്ങുന്നതെന്നും അദ്ദേഹം പറഞ്ഞു.സുപ്രീം കോടതി തുറക്കുന്നതോടു കൂടി വിധിയിൽ ഭേദഗതി ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുമെന്നും മന്ത്രി എ കെ ശശീന്ദ്രൻ കൂട്ടിച്ചേർത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News