Sooraj Palakkaran: യുവതിയെ മോശമായി ചിത്രികരിച്ചു; യൂട്യൂബര്‍ സൂരജ് പാലാക്കാരനെതിരെ കേസെടുത്തു

യൂട്യൂബ്(youtube) ചാനലിലൂടെ യുവതിയെ മോശമായി ചിത്രീകരിച്ചതിന് യൂട്യൂബര്‍ സൂരജ് പാലാക്കാരനെതിരെ കേസെടുത്തു. സൂരജിനെതിരെ സ്ത്രീത്വത്തെ അപമാനിച്ചതിന് പുറമെ പട്ടികജാതി-പട്ടികവര്‍ഗ അതിക്രമ നിരോധന നിയമത്തിലെ വകുപ്പുകളും ചുമത്തിയാണ് കേസെടുത്തതെന്ന് എറണാകുളം സൗത്ത് എസിപിപി രാജ്കുമാര്‍ പറഞ്ഞു.

ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് കേസ്. അടിമാലി സ്വദേശിനിയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. ക്രൈം ഓണ്‍ലൈന്‍ മാനേജിങ്ങ് ഡയറക്ടര്‍ ടി.പി നന്ദകുമാറിനെതിരെ പരാതി നല്‍കിയതും അടിമാലി സ്വദേശിനിയാണ്.

ടി.പി നന്ദകുമാറിനെതിരെ പരാതി നല്‍കിയ യുവതിയെക്കുറിച്ച് മോശമായി വീഡിയോ ചിത്രീകരിച്ച് അവതരിപ്പിക്കുകയായിരുന്നു ഇയാൾ. ഇതേ തുടര്‍ന്നാണ് യുവതി പരാതി നല്‍കിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News