ഒരു ചായയ്ക്ക് 20 രൂപ, സര്‍വീസ് ചാര്‍ജ് 50 രൂപ; ശതാബ്ദി എക്സ്പ്രസില്‍ നിന്ന് ചായ കുടിച്ചാല്‍ പൊള്ളും

ജനശതാബ്ദി എക്സ്പ്രസില്‍ നിന്ന് ചായ കുടിച്ചാല്‍ നാക്ക് മാത്രമല്ല, കീശയും പൊള്ളും. സാധ്രണ കിടകളിലൊക്കെ കൂടിപ്പോയാല്‍ 15 രൂപയാകും ഒരു ചായയ്ക്ക് ഉണ്ടാവുക. എന്നാല്‍ 70 രൂപയാണ് ശതാബ്ദി എക്സ്പ്രസില്‍ നിന്ന് ചായ വാങ്ങിയ വ്യക്തിയില്‍ നിന്ന് ഈടാക്കിയത്.

ചായയ്ക്ക് 20 രൂപയും സര്‍വീസ് ചാര്‍ജായി 50 രൂപയും ഈടാക്കി, മൊത്തം 70 രൂപയാണ് അധികൃതര്‍ ചായയ്ക്ക് നല്‍കിയ വില. ആക്ടിവിസ്റ്റ് ബാല്‍ഗോവിന്ദ് വര്‍മ ചായയുടെ ബില്ല് ട്വീറ്റ് ചെയ്തതോടെ സംഭവം വിവാദമായി.

2018 ലെ ഇന്ത്യന്‍ റെയില്‍വേയുടെ സര്‍കുലര്‍ പ്രകാരം എക്സ്പ്രസ് ട്രെയ്നുകളില്‍ മുന്‍കൂറായി ബുക്ക് ചെയ്യാത്ത ഭക്ഷണത്തിന് യാത്രക്കാരന്‍ 50 രൂപ സര്‍വീസ് ചാര്‍ജായി നല്‍കണമെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. ദില്ലിയില്‍ നിന്ന് ഭോപാലിലേക്കുള്ള യാത്രാ മധ്യേ ചായ വാങ്ങിയ യാത്രക്കാരനാണ് ചായയുടെ വില കേട്ട് കണ്ണ് തള്ളി നിന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News