കലിതുള്ളി മ‍ഴ പെയ്യുമ്പോള്‍; സംസ്ഥാനത്ത് എല്ലാ ജില്ലകളിലും യെല്ലോ അലേര്‍ട്ട്

സംസ്ഥാനത്തെ അതിശക്തമായ മ‍ഴയെ തുടര്‍ന്ന്  എല്ലാ ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. നാളെയും മറ്റന്നാളും 12 ജില്ലകളിൽ യെല്ലോ അലർട്ട് തുടരും. കേരള-ലക്ഷദ്വീപ്-കർണാടക തീരങ്ങളിൽ ഈ മാസം ആറുവരെ മത്സ്യബന്ധനത്തിന് പോകരുതെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

ലക്ഷദ്വീപിൽ(lakshadweeo) കടലാക്രമണം രൂക്ഷം. വിവിധ ദ്വീപുകളിൽ ഇന്നലെ മുതൽ ശക്തമായ കടലാക്രമണം രൂക്ഷമായി തുടരുകയാണ്. ആന്ത്രോത്ത് ദ്വീപിലുണ്ടായ ശക്തമായ കാറ്റിനെ തുടർന്ന് സമീപ പ്രദേശങ്ങളിലെ വീടുകളും ഓഫീസുകളും പള്ളിയും ഉൾപ്പെടെ നിരവധി കെട്ടിടങ്ങളിൽ വെള്ളം കയറി. മുൻകരുതൽ നടപടിയുടെ ഭാഗമായി പ്രദേശത്ത് വൈദ്യുതി ബന്ധം വിച്ഛേദിച്ചു.

തലസ്ഥാന ദ്വീപായ കവരത്തിയുടെ കിഴക്കൻ ഭാഗങ്ങളിലും കടലാക്രമണം രൂക്ഷമാണ്. കിഴക്കൻ ജെട്ടിയിൽ ഉയർന്നുവന്ന കൂറ്റൻ തിരമാലകളുടെ ശക്തിയിൽ മീറ്ററുകളോളം കടൽപ്പാറകളുടെ കൂറ്റൻ കഷ്ണങ്ങൾ കരയിലേക്ക് ഒലിച്ചുപോയി. മുൻകരുതൽ നടപടിയുടെ ഭാഗമായി കിഴക്കൻ ജെട്ടിയിലേക്കുള്ള പ്രവേശനം താൽക്കാലികമായി നിർത്തിവച്ചു.

ബംഗ്ലാദേശിനും സമീപ പ്രദേശങ്ങൾക്കും മുകളിലായി ചക്രവാതച്ചുഴി നിലനിൽക്കുന്നതിനാൽ അടുത്ത 24 മണിക്കൂറിനുള്ളിൽ വടക്കൻ ഒഡീഷയ്ക്ക് മുകളിൽ ന്യൂനമർദമായി ശക്തി പ്രാപിക്കാൻ സാധ്യതയുണ്ടെന്നാണു മുന്നറിയിപ്പ്.‌ ജൂലൈ 5 ,6, 7 തീയതികളിൽ ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുണ്ട്.

വ്യാപക മഴയിൽ സംസ്ഥാനത്തിന്റെ വിവിധ ജില്ലകളിലും ലക്ഷദ്വീപിലും നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയിതിട്ടുണ്ട്. ശക്തമായ മഴയെ തുടർന്ന് കോതമംഗലം പൂയംകുട്ടിയിലെ മണികണ്ഠൻചാൽ പാലം മുങ്ങി. പുഴയിൽ ജലനിരപ്പ് ഉയർന്നതോടെ നിരവധി ആദിവാസി കുടികൾ ഒറ്റപ്പെട്ടു.

കുട്ടമ്പുഴ വനമേഖലയിലെ നാല് ആദിവാസി കുടികളിലേക്കും, മലയോര ഗ്രാമമായ മണികണ്ഠൻചാലിലേക്കുമുള്ള ഏക പ്രവേശന മാർഗമായ പാലമാണ് വെളളത്തിൽ മുങ്ങിയത്. ഇടുക്കിയിൽ രാത്രി പെയ്ത കനത്ത മഴയിൽ മൂന്നു വീടുകൾ ഭാഗികമായി തകർന്നു.

മുരിക്കാശ്ശേരിക്ക് സമീപം പതിനാറാംകണ്ടത്ത് മണ്ണിടിഞ്ഞ് ചോറ്റുപുറത്ത് ഷോബിയുടെ വീടാണ് തകർന്നത്. ചിന്നക്കനാൽ സുബ്രഹ്മണ്യം കോളനിയിലും രണ്ട് വീടുകൾ ഭാഗീകമായി തകർന്നു.

ലക്ഷദ്വീപിലെ വിവിധ ദ്വീപുകളിൽ ശക്തമായ കടൽക്ഷോഭമുണ്ടായി.ആന്ത്രോത്ത് ദ്വീപിൽ വീടുകളും ഓഫീസുകളും പള്ളിയും ഉൾപ്പെടെ നിരവധി കെട്ടിടങ്ങളിൽ വെള്ളം കയറി. മുൻകരുതൽ നടപടിയുടെ ഭാഗമായി പ്രദേശത്ത് വൈദ്യുതി ബന്ധം വിച്ഛേദിച്ചിട്ടുണ്ട്.തലസ്ഥാന ദ്വീപായ കവരത്തിയുടെ കിഴക്കൻ ഭാഗങ്ങളിലും ശക്തമായ കടലാക്രമണം ഉണ്ടായി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News