Kapil Sibal : ‘ജുഡീഷ്യറിയുടെ അവസ്ഥ കണ്ട് അപമാനഭാരത്താൽ തലകുനിക്കുന്നു’ : കപില്‍ സിബല്‍

രാജ്യത്തെ ജുഡീഷ്യറിയുടെ അവസ്ഥ കണ്ട് അപമാനഭാരത്താൽ തലകുനിക്കുന്നുവെന്ന് മുതിർന്ന അഭിഭാഷകന്‍ കപില്‍ സിബല്‍ എം പി.ജുഡീഷ്യറിയിലെ ചിലർ ഈ സംവിധാനത്തെ ഇടിച്ച് താഴ്ത്തുകയാണെന്നും സിബൽ ഒരു വാർത്താ ഏജൻസിക്ക്
നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

നിയമവ്യവസ്ഥയുടെ ലംഘനം രക്ഷകരാകേണ്ട കോടതി കണ്ടില്ലെന്ന് വയ്ക്കുന്നത് പലപ്പോഴും അത്ഭുതപ്പെടുത്തി. അഭിപ്രായ സ്വാതന്ത്ര്യത്തിന് നല്‍കേണ്ട ഇടം ഇടിക്കുന്ന വ്യാഖ്യാനം സുപ്രീംകോടതിയുടെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നത് നിർഭാഗ്യകരമെന്നും സിബൽ പറഞ്ഞു.

സന ഇർഷാദിന് വിദേശയാത്രാ വിലക്ക് ; എയർപോർട്ടിൽ തടഞ്ഞു

പുലിറ്റ്സർ അവാർഡ് ജേതാവും കശ്മീരി മാധ്യമ പ്രവർത്തകയുമായ സന ഇർഷാദ് മട്ടുവിന് യാത്രാ വിലക്ക്. ഫ്രാൻസിലേക്കുള്ള യാത്രക്കായി ദില്ലി വിമാനത്താവളത്തിൽ എത്തിയ സനയെ ഇമിഗ്രേഷൻ അധികൃതർ തടയുകയായിരുന്നു.ഫ്രാൻസിലെ ഒരു പുസ്ത പ്രകാശന ചടങ്ങിനും ഫോട്ടോ പ്രദർശനത്തിനും പങ്കെടുക്കാനായാണ് സന ഇർഷാദ് ദില്ലിയിലെ വിമാനത്താവളത്തിൽ എത്തിയത്.

സന ഇർഷാദ് മട്ടു ശനിയാഴ്ച ഫ്രാൻസിലേക്ക് പോകാനിരിക്കെയായിരുന്നു സംഭവം.പുസ്തക പ്രകാശന ചടങ്ങിലും ഫോട്ടോഗ്രാഫി പ്രദർശനത്തിലും പങ്കെടുക്കാൻ പാരീസിലേക്ക് പോകുകയായിരുന്നു സന ഇർഷാദ്. ഒരു കാരണവും പറയാതെ ഉദ്യോഗസ്ഥർ തന്നെ തടഞ്ഞു എന്നും ഇനി വിദേശയാത്ര നടത്താൻ കഴിയില്ല എന്നും സന ഇർഷാദ് ട്വീറ്റ് ചെയ്തു.

തന്റെ രേഖകളെല്ലാം കൃത്യമായിരുന്നുവെന്നും ഫ്രഞ്ച് വിസയുൾപ്പെടെ എല്ലാം തന്റെ കൈവശം ഉണ്ടായിരുന്നുവെന്നും സന വെളിപ്പെടുത്തി.

അതേസമയം സംസ്ഥാനത്തിൽ നിന്നോ കേന്ദ്രത്തിൽ നിന്നോ ഔദ്യോഗിക അറിയിപ്പൊന്നും ലഭിച്ചിട്ടില്ല എങ്കിലും, സർക്കാർ നോ ഫ്‌ലൈ ലിസ്റ്റിൽ ഉൾപ്പെടുത്തിയ നിരവധി മാധ്യമപ്രവർത്തകരിൽ സന ഇർഷാദും ഉണ്ട് എന്നാണ് ജമ്മു കശ്മീർ പൊലീസ് വൃത്തങ്ങൾ പറയുന്നത്.

ഇന്ത്യയിലെ കൊവിഡ് രണ്ടാം തരംഗത്തിന്റെ കവറേജിന് മറ്റ് മൂന്ന് റോയിട്ടേഴ്സ് ഫോട്ടോഗ്രാഫർമാർക്കൊപ്പം ഫീച്ചർ ഫോട്ടോഗ്രാഫിയിലെ 2022 ലെ പുലിറ്റ്സർ സമ്മാനം സന ഇർഷാദ് നേടിയിരുന്നു.2019 സെപ്റ്റംബറിൽ കശ്മീരി പത്രപ്രവർത്തകനായ ഗൗഹർ ഗീലാനിയെ ജർമ്മനിയിലേക്കുള്ള യാത്രാമധ്യേ ദില്ലി വിമാനത്താവളത്തിൽ ഇമിഗ്രേഷൻ ഉദ്യോഗസ്ഥർ തടഞ്ഞിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News