Manipur : മണിപ്പൂര്‍ മണ്ണിടിച്ചിലിൽ മരിച്ചവരുടെ എണ്ണം 34 ആയി

മണിപ്പൂരിലെ നോനി ജില്ലയിൽ സൈനിക ക്യാമ്പിലുണ്ടായ മണ്ണിടിച്ചിലിൽ മരിച്ചവരുടെ എണ്ണം 34 ആയി. മരിച്ചവരിൽ 23 പേർ സൈനികരാണ്. 28 പേർക്കായി തിരച്ചിൽ തുടരുകയാണ്.

റെയിൽവെയുടെ ടുപുൾ യാർഡ് നിർമാണ സ്ഥലത്തിന് സമീപമുള്ള ടെറിട്ടോറിയൽ ആർമി ക്യാമ്പിൽ ബുധനാഴ്ച ഉണ്ടായ മണ്ണിടിച്ചിലിൽ മരണം 34 ആയി ഉയർന്നു. മരിച്ചവരിൽ 23 പേർ ടെറിട്ടോറിയൽ ആർമി ജവാന്മാരാണ്. ഇതിൽ ഒൻപത് ടെറിട്ടോറിയൽ ആർമി ഉദ്യോഗസ്ഥർ
പശ്ചിമ ബംഗാളിൽ നിന്നുള്ളവരാണെന്ന് മുഖ്യമന്ത്രി മമത ബാനർജി വ്യക്തമാക്കി.

അതേ സമയം 13 ടെറിട്ടോറിയൽ ആർമി ഉദ്യോഗസ്ഥർ 5 സാധാരണക്കാർ എന്നിവരെ രക്ഷപെടുത്തിയതായും നോനെ ഭരണകൂടം അറിയിച്ചു.കാണാതായ 28 പേർക്കായി ഇന്ത്യൻ സൈന്യം, അസം റൈഫിൾസ്, ടെറിട്ടോറിയൽ ആർമി, എൻഡി ആർ എഫ്, എസ് ഡി ആർ എഫ് എന്നിവർ സംയുക്തമായി തിരച്ചിൽ നടത്തുകയാണ്.

റയിൽവേ ലൈൻ നിർമാണത്തിൽ ഏർപ്പെട്ടിരുന്ന ഉദ്യോഗസ്ഥരും തൊഴിലാളികളും അവർക്ക് സുരക്ഷ നൽകാൻ ഉണ്ടായിരുന്ന ജവാൻമാരുമാണ് അപകടത്തിൽപെട്ടത്. മുഖ്യമന്ത്രി എൻ. ബിരെൻ സിങ് മരിച്ചവരുടെ കുടുംബത്തിന് 5ലക്ഷം രൂപ വീതവും പരിക്കേറ്റവർക്ക് 50,000 രൂപ വീതവും സഹായധനം പ്രഖ്യാപിച്ചിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News