കലിപ്പടങ്ങാതെ മ‍ഴ ; കാറിന് മുകളിൽ മരം വീണു

കനത്ത മഴയിൽ കോട്ടയം പൊൻപള്ളിയിൽ കാറിനു മുകളിൽ മരം വീണു.വീട്ടുകാർക്ക് അപകടം ഉണ്ടാകാതെ രക്ഷപെട്ടത് തലനാരിഴയ്ക്ക്.കോട്ടയം പൊൻപള്ളി പള്ളിയ്ക്ക് സമീപത്തെ വീടിനു മുന്നിൽ പാർക്ക് ചെയ്തിരുന്ന കാറിനു മുകളിലേക്കാണ് മരം വീണത്.

കളത്തിപ്പടി കിടാരത്തിൽ ജിനുവിന്റെ വീടിനു മുകളിലാണ് മരം വീണത്. രാവിലെയുണ്ടായ കനത്ത മഴയിലും കാറ്റിലുമാണ് മരം കാറിനു മുകളിലേക്ക് കടപുഴകി വീണത്.

കാറിനു സമീപത്ത് വീട്ടുകാർ ആരും ഇല്ലാതിരുന്നതിനാൽ വൻ അപകടം ഒഴിവാകുകയായിരുന്നു.കാറിൻ്റെ മുകൾഭാഗം പൂർണമായും തകർന്നു.

നാളെ ഇടുക്കി, തൃശൂർ ,മലപ്പുറം ,കോഴിക്കോട് ,കണ്ണൂർ ,കാസർകോഡ് ജില്ലകളില്‍ ഓറഞ്ച് അലേർട്ട്. മറ്റന്നാൾ 9 ജില്ലകളിലും ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. ഇന്ന് സംസ്ഥാനത്തെ അതിശക്തമായ മ‍ഴയെ തുടര്‍ന്ന്  എല്ലാ ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ടായിരുന്നു. നാളെയും മറ്റന്നാളും 12 ജില്ലകളിൽ യെല്ലോ അലർട്ട് തുടരും. കേരള-ലക്ഷദ്വീപ്-കർണാടക തീരങ്ങളിൽ ഈ മാസം ആറുവരെ മത്സ്യബന്ധനത്തിന് പോകരുതെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

ലക്ഷദ്വീപിലും(lakshadweeo) കടലാക്രമണം രൂക്ഷം. വിവിധ ദ്വീപുകളിൽ ഇന്നലെ മുതൽ ശക്തമായ കടലാക്രമണം രൂക്ഷമായി തുടരുകയാണ്. ആന്ത്രോത്ത് ദ്വീപിലുണ്ടായ ശക്തമായ കാറ്റിനെ തുടർന്ന് സമീപ പ്രദേശങ്ങളിലെ വീടുകളും ഓഫീസുകളും പള്ളിയും ഉൾപ്പെടെ നിരവധി കെട്ടിടങ്ങളിൽ വെള്ളം കയറി. മുൻകരുതൽ നടപടിയുടെ ഭാഗമായി പ്രദേശത്ത് വൈദ്യുതി ബന്ധം വിച്ഛേദിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News