Akhilesh Yadav : പാര്‍ട്ടിയുടെ മുഴുവന്‍ ഘടകങ്ങളും പിരിച്ചു വിട്ട് അഖിലേഷ് യാദവ്

കഴിഞ്ഞ ഉപതിരഞ്ഞെടുപ്പിലുണ്ടായ കനത്ത തോൽവിയുടെ പശ്ചാത്തലത്തിൽ സമാജ് വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ് പാർട്ടിയിലെ വിവിധ തലത്തിലുളള സംഘടനാ ഭാരവാഹികളെ കൂട്ടത്തോടെ പിരിച്ചുവിട്ടു. ദേശീയ, സംസ്ഥാന, ജില്ലാ എക്‌സിക്യൂട്ടീവ് ബോഡികളെയാണ് അടിയന്തര പ്രാബല്യത്തിൽ പിരിച്ചുവിട്ടത്.

യുവജന സംഘടനകളുടെയും വനിതാ വിഭാഗത്തിന്റെയും സംഘടനാഭാരവാഹികളും പിരിച്ചുവിട്ടവരിൽ ഉൾപ്പെടുന്നു.
പാർട്ടികോട്ടകളായ രാംപൂരിലെയും അസംഗഢിലെയും ലോക്‌സഭാ ഉപതെരഞ്ഞെടുപ്പ് പരാജയത്തിനുശേഷം പാർട്ടിയെ പുനസ്സംഘടിപ്പിക്കുന്നതിന്റെ ഭാഗമാണ് പുതിയ നീക്കമെന്നാണ് സൂചന.

ഔദ്യോഗിക കാരണങ്ങളൊന്നും അറിയിച്ചിട്ടില്ലെങ്കിലും പാർട്ടിയുടെ കോട്ടകളായ രാംപൂരിലും അസംഗഢിലും ലോക്സഭാ ഉപതെരഞ്ഞെടുപ്പ് പരാജയത്തിന് ശേഷം എസ്.പി യെ നവീകരിക്കാനുള്ള ശ്രമമായാണ് ഈ നീക്കത്തെ കാണുന്നത്. ഉത്തർപ്രദേശ് അധ്യക്ഷൻ നരേഷ് ഉത്തം തത് സ്ഥാനത്ത് തുടരുമെന്ന് പാർട്ടി അറിയിച്ചു.

“പാർട്ടിയുടെ ദേശീയ, സംസ്ഥാന, ജില്ലാ എക്സിക്യൂട്ടീവ് ബോഡികൾ, ദേശീയ പ്രസിഡൻറ്, സംസ്ഥാന പ്രസിഡൻറുമാർ, ജില്ലാ പ്രസിഡന്റുമാർ വനിതാ യുവജന വിഭാഗങ്ങൾ ഉൾപ്പെടെ പാർട്ടിയുടെ എല്ലാ ഘടകങ്ങളെയും സമാജ് വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് പിരിച്ചു വിടുകയാണ്”- സമാജ് വാദി പാർട്ടി തങ്ങളുടെ ഔദ്യോഗിക ട്വിറ്റർ ഹാൻറിലിലൂടെ അറിയിച്ചു.

2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിന് പാർട്ടി തയ്യാറെടുക്കുകയാണെന്നും ബിജെപിയെ പൂർണ ശക്തിയോടെ നേരിടാൻ സംഘടനയെ ശക്തിപ്പെടുത്തുന്നതിലാണ് ശ്രദ്ധയെന്നും നേതാക്കൾ പ്രതികരിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News