പാരീസിലേക്ക് പോകാനെത്തിയ പുലിറ്റ്‌സര്‍ ജേതാവായ കശ്മീരി വനിതാഫോട്ടോഗ്രാഫര്‍ സന്ന ഇര്‍ഷാദ് മട്ടുവിനെ ഡല്‍ഹി വിമാനത്താവളത്തില്‍ തടഞ്ഞു. യാത്രാരേഖകളുണ്ടായിട്ടും അകാരണമായി തടയുകയായിരുന്നെന്ന് സന്ന പറഞ്ഞു. വിദേശത്ത് പോകാന്‍ അനുമതിയില്ലെന്ന് മാത്രമാണ് ഉദ്യോഗസ്ഥര്‍ പറഞ്ഞത്. പുസ്തകപ്രകാശന ചടങ്ങിലും ഫോട്ടോഗ്രഫി പ്രദര്‍ശനത്തിനുമാണ് പാരീസിലേക്ക് പോകുന്നതെന്ന് സന്ന ട്വീറ്റ് ചെയ്തു.
2022ലെ ഫീച്ചര്‍ ഫോട്ടോഗ്രഫി വിഭാഗത്തില്‍ കൊവിഡ് മഹാമാരി ദുരിതത്തിന്റെ നേര്‍ക്കാഴ്ചയുടെ ചിത്രത്തിനാണ് സന്നയ്ക്ക് പുലിറ്റ്‌സര്‍ ലഭിച്ചത്. റോയിട്ടേഴ്‌സ് വാര്‍ത്താ ഏജന്‍സിക്ക് വേണ്ടിയാണ് സന്ന പ്രവര്‍ത്തിക്കുന്നത്.
കശ്മീരില്‍ നിന്നുള്ള മാധ്യമപ്രവര്‍ത്തകര്‍ക്ക് ഇതിനുമുന്‍പും കേന്ദ്രം വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. 2019ല്‍ കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിനു പിന്നാലെ മാധ്യമപ്രവര്‍ത്തകന്‍ ഗൗഹര്‍ ഗീലാനി ഉള്‍പ്പെടെ നാനൂറ്റമ്പതോളം പേര്‍ക്ക് വിദേശയാത്രാവിലക്ക് ഏര്‍പ്പെടുത്തിയിരുന്നു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.