പൃഥ്വിരാജ് നായകനാകുന്ന പുതിയ ചിത്രമാണ് ‘കടുവ’. വലിയ രീതിയിലുള്ള പ്രമോഷനാണ് ചിത്രത്തിനായി പൃഥ്വിരാജും സംഘവും നടത്തിവരുന്നത്. ഇപ്പോഴിതാ ദുബായ്‌യില്‍ ആകാശത്ത് ചിത്രത്തിന്റെ ഡ്രോണ്‍ പ്രദര്‍ശനം നടത്തിയിരിക്കുകയാണ്. ഡ്രോണുകള്‍ ഉപയോഗിച്ച് ആകാശത്ത് ചിത്രത്തിന്റെ പേരും പൃഥ്വിരാജിന്റെ രേഖാചിത്രവുമൊക്കെ തെളിയിക്കുകയായിരുന്നു. ഇതാദ്യമായിട്ടാണ് ഒരു ഇന്ത്യന്‍ സിനിമയുടെ പ്രമോഷന്‍ ഇത്തരത്തില്‍ നടക്കുന്നത്. സിനിമയുടെ പേരും രൂപവും തെളിഞ്ഞു എന്നതിനേക്കാള്‍ ആകാശത്ത് മലയാളം അക്ഷരങ്ങള്‍ തെളിഞ്ഞു വന്നതിനാലാണ് താന്‍ അഭിമാനിക്കുന്നതെന്ന് പൃഥ്വിരാജ് പറഞ്ഞു. ഡ്രോണ്‍ പ്രദര്‍ശനത്തിന്റെ വീഡിയോ പൃഥ്വിരാജ് ഫേസ്ബുക്കില്‍ പങ്കുവെച്ചു .
പ്രമോഷന്റെ ഭാഗമായി കഴിഞ്ഞ ദിവസം കൊച്ചിയില്‍ സിനിമയിലെ അണിയറപ്രവര്‍ത്തകര്‍ മാധ്യമപ്രവര്‍ത്തകരുമായി നടത്തിയ അഭിമുഖത്തില്‍ പൃഥ്വിരാജും വിവേക് ഒബ്രോയിയും കോ പ്രൊഡ്യൂസറായ ലിസ്റ്റിന്‍ സ്റ്റീഫനും പങ്കെടുത്ത അഭിമുഖത്തിലാണ് ലിസ്റ്റിന്‍ സ്റ്റീഫന്റെ തഗ് ഡയലോഗുകള്‍ എല്ലാവരിലും ചിരി പടര്‍ത്തിയത്. പൃഥ്വിരാജിനും വിവേക് ഒബ്രോയിക്കും സിനിമയ്ക്കു വേണ്ടി ഡേറ്റുണ്ടെങ്കിലും സിനിമയില്‍ അഭിനയിക്കുന്ന പോത്തിന് ഡേറ്റില്ലെന്നും ഇക്കാര്യം താന്‍ സംവിധായകന്‍ ഷാജി കൈലാസിനോട് പറഞ്ഞപ്പോള്‍ പോത്തിനോട് പറഞ്ഞ് എങ്ങിനെയെങ്കിലും അഡ്ജസ്റ്റ് ചെയ്യാനാണ് ഷാജി ചേട്ടന്‍ പറഞ്ഞതെന്നായിരുന്നു ലിസ്റ്റിന്‍ സ്റ്റീഫന്‍ തമാശ രൂപേണ പറഞ്ഞത്.
ചിത്രം ജൂലൈ ഏഴിന് ആയിരിക്കും റിലീസ് ചെയ്യുക. മലയാളത്തിനു പുറമേ തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി ഭാഷകളിലാണ് ചിത്രം പുറത്തിറങ്ങുക. സുജിത് വാസുദേവാണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍. ‘കടുവക്കുന്നേല്‍ കുറുവച്ചന്‍’ എന്ന കഥാപാത്രമായിട്ടാണ് പൃഥ്വിരാജ് അഭിനയിക്കുന്നത്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സും ലിസ്റ്റിന്‍ സ്റ്റീഫന്റെ മാജിക് ഫ്രെയിംസും ചേര്‍ന്നാണ് നിര്‍മ്മാണം. ആദം ജോണിന്റെ സംവിധായകനും ‘ലണ്ടന്‍ ബ്രിഡ്ജ്’, ‘മാസ്റ്റേഴ്‌സ്’ എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്തുമായ ജിനു എബ്രഹാമാണ് ‘കടുവ’യുടെയും രചന നിര്‍വഹിച്ചിരിക്കുന്നത്. സായ് കുമാര്‍, സിദ്ദിഖ്, ജനാര്‍ദ്ദനന്‍, വിജയരാഘവന്‍, അജു വര്‍ഗീസ്, ഹരിശ്രീ അശോകന്‍, രാഹുല്‍ മാധവ്, കൊച്ചുപ്രേമന്‍, സംയുക്ത മേനോന്‍, സീമ, പ്രിയങ്ക തുടങ്ങിയവര്‍ മറ്റ് വേഷങ്ങളില്‍ എത്തുന്നു. വിവേക് ഒബ്‌റോയ് ചിത്രത്തില്‍ വില്ലനായി ഡിഐജിയായിട്ട് അഭിനയിക്കുന്നു. ജേക്ക്‌സ് ബിജോയ്‌യാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.