Terrorist Attack: ജമ്മുകശ്മീരിൽ രണ്ടു ഭീകരരെ നാട്ടുകാർ പിടികൂടി

ജമ്മുകശ്മീരിൽ രണ്ടു ഭീകരരെ നാട്ടുകാർ പിടികൂടി. രണ്ട് ഭീകരരെയും നാട്ടുകാർ സുരക്ഷ സേനയ്ക്ക് കൈമാറി. പിടികൂടിയ ഭീകരരിൽ നിന്നും രണ്ട് എ കെ ഫോർട്ടി സെവൻ തോക്കുകളും സ്ഫോടക വസ്തുക്കളും കണ്ടെടുത്തു.ഭീകരരെ പിടികൂടിയ നാട്ടുകാർക്ക് രണ്ട് ലക്ഷം രൂപ വീതം പാരിതോഷികം നൽകുമെന്ന് സുരക്ഷാസേന അറിയിച്ചു.

ബാങ്കിനെ കബളിപ്പിച്ചെന്നാരോപിച്ച് ചെന്നൈയിലെ ശരവണ സ്റ്റോഴ്സിന്റെ ആസ്തിസ്വത്തുക്കള്‍ ഇഡി കണ്ടുകെട്ടി. കള്ളപ്പണം വെളുപ്പിക്കല്‍ കേസുമായി ബന്ധപ്പെട്ടാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നടപടി.

ചെന്നൈയിലെ ശരവണ സ്റ്റോഴ്‌സിന്റെ  234.75 കോടി രൂപയുടെ സ്ഥാവര സ്വത്തുക്കളാണ് കണ്ടുകെട്ടിയത്. വിദേശ പൗരത്വമെടുത്തവർക്ക് ഇനി നാട്ടിലെ ബന്ധുക്കൾക്കു പ്രതിവർഷം 10 ലക്ഷം രൂപ വരെ കേന്ദ്രസർക്കാരിനെ അറിയിക്കാതെ അയയ്ക്കാം. നിലവിൽ ഇതിനുള്ള പരിധി ഒരു ലക്ഷം രൂപയായിരുന്നു.

2011ലെ വിദേശ സംഭാവന നിയന്ത്രണ ചട്ടം കേന്ദ്രസർക്കാർ ഇതിനായി ഭേദഗതി ചെയ്തു. ശക്തമായ മണ്ണിടിച്ചിലിൽ തകർന്ന ജമ്മു കശ്മീരിലെ പാലങ്ങൾ ഒറ്റരാത്രി കൊണ്ട് പുനർനിർമ്മിച്ച് ഇന്ത്യൻ സേന. ജമ്മു കശ്മീരിലെ ബല്‍ത്താലിലാണ് പാലം തകര്‍ന്നതും സൈന്യം ഉടന്‍ പുനര്‍നിര്‍മ്മിച്ചതും. അമര്‍നാഥ് യാത്ര തടസപ്പെടാതിരിക്കാനാണ് സൈന്യം ഉടന്‍ ഇടപെട്ടത്.

രാജ്യത്തിന്‍റെ ആദ്യ ആളില്ല വിമാനം വിജയകരമായി പറത്തി സൈന്യത്തിന്‍റെ ഗവേഷണ വിഭാഗം. കർണാടകയിലെ ചിത്രദുർഗയിലാണ് ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്‌മെന്‍റ് ഓർഗനൈസേഷന്‍ വെള്ളിയാഴ്‌ച പരീക്ഷണ പറത്തല്‍ പൂര്‍ത്തിയാക്കിയത്. വിമാനം മികച്ച നിലയിലാണ് പരീക്ഷണഘട്ടം പിന്നിട്ടതെന്ന് ഡി.ആര്‍.ഡി.ഒ ഔദ്യോഗിക വാര്‍ത്താകുറിപ്പില്‍ പറയുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News