ഉറക്ക കുറവുണ്ടോ? നല്ല ഉറക്കം കിട്ടാന്‍ ഈ ഭക്ഷണങ്ങള്‍ കഴിക്കൂ

ഒരു വ്യക്തിയുടെ ആരോഗ്യത്തില്‍ ഉറക്കത്തില്‍ വളരെ പ്രധാനപ്പെട്ടതാണ്. മാനസിക-ശാരീരിക സൗഖ്യത്തിന് ഉറക്കം അത്യന്താപേക്ഷിതമാണ്. ഉറക്കക്കുറവ് പരിഹരിക്കാന്‍ ചില ഭക്ഷണങ്ങള്‍ ആഹാരക്രമത്തില്‍ ഉള്‍പ്പെടുത്തിയാല്‍ മതിയെന്ന് ന്യൂട്രീഷനിസ്റ്റുകള്‍ വ്യക്തമാക്കുന്നു. നല്ല ഉറക്കം കിട്ടാന്‍ സഹായിക്കുന്ന ഭക്ഷണങ്ങള്‍ ഏതൊക്കെയെന്ന് നോക്കാം.

ബദാം

ഫൈബറും നല്ല കൊഴുപ്പും ധാരാളമായി അടങ്ങിയിരിക്കുന്ന ബദാം ഗുരുതരമായ പലരോഗങ്ങളെയും പ്രതിരോധിക്കാന്‍ സഹായിക്കുന്നു. ബദാമില്‍ അടങ്ങിയിരിക്കുന്ന മഗ്‌നീഷ്യം ഉറക്കത്തിന് സഹായിക്കുന്ന മെലാറ്റോണിന്റെ ഉത്പാദനം നിയന്ത്രിക്കുന്നു. കൂടാതെ, പേശികളെ ശാന്തമാക്കാനും മഗ്‌നീഷ്യം സഹായിക്കുന്നുണ്ട്.

അശ്വഗന്ധ

മാനസിക സമ്മര്‍ദം കുറയ്ക്കുന്നതിനുള്ള ഘടകങ്ങള്‍ അശ്വഗന്ധയില്‍ അടങ്ങിയിരിക്കുന്നുവെന്ന് കണ്ടെത്തിയിട്ടുണ്ട്. കൂടാതെ, ഇതിലടങ്ങിയിരിക്കുന്ന ട്രൈഎഥിലീന്‍ ഗ്ലൈക്കോള്‍ എന്ന ഘടകം സ്വാഭാവികമായ ഉറക്കം ലഭ്യമാക്കുന്നു. ഉറങ്ങുന്നതിന് അരമണിക്കൂര്‍ മുമ്പ് ഇത് കഴിക്കാം.

മത്തന്‍ വിത്ത്

വറുത്തെടുത്ത മത്തന്‍ വിത്ത് നല്ല ഉറക്കത്തിന് സഹായിക്കുന്ന ഒന്നാണ്. ഇതില്‍ അടങ്ങിയിരിക്കുന്ന ട്രിപ്റ്റോഫാന്‍, സിങ്ക് എന്നിവ മെലാറ്റോണിന്റെ ഉത്പാദനം ത്വരിതപ്പെടുത്തുന്നു.

ചമോമൈല്‍ ടീ

ഉറക്കക്കുറവ് പരിഹരിക്കുന്നതിനുള്ള മികച്ച മാര്‍ഗമാണിത്. നമ്മുടെ നാട്ടിലെ ജമന്തി പൂവിന് സമാനമായ ചെടിയില്‍നിന്ന് തയ്യാറാക്കുന്ന ചായ ആണിത്. ഇത് വിപണിയില്‍ ലഭ്യമാണ്. ചൂടുവെള്ളത്തില്‍ ചമോമൈല്‍ ടീ ബാഗ് ഇത് തയ്യാറാക്കാം. അപിജെനിന്‍ എന്ന ആന്റിഓക്സിഡന്റ് ഉറക്കക്കുറവ് പരിഹരിക്കുന്നു.

ജാതിക്ക മില്‍ക്ക്

ഒരു ഗ്ലാസ് ചൂട് പാലില്‍ ജാതിക്കാ കുരു പൊടിച്ചത് സ്വല്‍പം ചേര്‍ത്ത് കഴിക്കുന്നത് നല്ല ഉറക്കം കിട്ടാന്‍ സഹായിക്കുന്നു. പാലില്‍ അടങ്ങിയിരിക്കുന്ന ട്രിപ്റ്റോഫാന്‍ നല്ല ഉറക്കം കിട്ടുന്നതിന് സഹായിക്കുന്ന സെറോടോണിന്‍, മെലാടോണിന്‍ എന്നിവ ഉത്പാദനം വര്‍ധിപ്പിക്കുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here