ഒമാന്റെ വിവിധ ഗവര്‍ണറേറ്റുകളില്‍ ബുധനാഴ്ച വരെ കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കാറ്റും മിന്നലും ഉണ്ടാകും.
അല്‍ ഹജര്‍ പര്‍വതനിരകള്‍, വടക്കന്‍ ശര്‍ഖിയ, ബുറൈമി, ദാഹിറ, ദാഖിലിയ, തെക്കന്‍ ബാത്തിന, തെക്കന്‍ ശര്‍ഖിയ ഗവര്‍ണറേറ്റുകളില്‍ മിന്നലോടു കൂടിയ മഴ പെയ്യാന്‍ സാധ്യതയുണ്ട്. പൊടിപടലങ്ങളും ഉയരും.
ഇന്ത്യയില്‍ രൂപംകൊള്ളുന്ന ന്യൂനമര്‍ദ്ദത്തിന്റെ ഭാഗമായാണ് ഒമാനിലും ശക്തമായ മഴ ലഭിക്കുന്നത്. അറബിക്കടലില്‍ നിന്ന് ഉണ്ടാകുന്ന ന്യൂനമര്‍ദ്ദത്തെ തുടര്‍ന്ന് തെക്കന്‍ ശര്‍ഖിയ, മസ്‌കറ്റ്, വടക്കന്‍ ശര്‍ഖിയ, അല്‍ വുസ്ത ഗവര്‍ണറേറ്റുകളിലേക്കും മഴമേഘങ്ങള്‍ പടരും.
മണിക്കൂറില്‍ 40-80 കിലോമീറ്ററായിരിക്കും കാറ്റിന്റെ വേഗത. പൊടിക്കാറ്റ് ഉയരാന്‍ സാധ്യതയുള്ളതിനാല്‍ ദൂരക്കാഴ്ചയെ ബാധിച്ചേക്കും. വാദികള്‍ നിറഞ്ഞുകവിയാന്‍ സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.