വലിയഴീക്കല്‍ പാലത്തിലൂടെ വീണ്ടും അഭ്യാസപ്രകടനം

ആറാട്ടുപുഴ വലിയഴീക്കല്‍ പാലത്തിലെത്തുന്ന യുവാക്കളുടെ അഭ്യാസ പ്രകടനങ്ങള്‍ അതിരുവിടുന്നു. വലിയഴിക്കൽ പാലത്തിൽ യുവാക്കളുടെ അഭ്യാസപ്രകടനം. 12 മീറ്റർ പോക്കവും 110 മീറ്റർ നീളവുമുള്ള ബോസ്റ്റ്ട്രിംഗ് കൈവരി യിലൂടെ നടന്നു കയറിയാണ് യുവാക്കളുടെ സാഹസികത.

കഴിഞ്ഞ ദിവസം പാലത്തിലൂടെ അമിത വേഗത്തില്‍ ബൈക്ക് പായിച്ച സംഭവത്തില്‍ യുവാക്കള്‍ക്കെതിരെ നടപടി സ്വീകരിച്ചിരുന്നു. എന്നാല്‍ അതിന് തൊട്ടുപിന്നാലെ തന്നെ സാമൂഹ്യമാധ്യമങ്ങളിലൂടെ പുറത്ത് വന്ന ദൃശ്യങ്ങളാണിത്.

പാലത്തിന്റെ കുത്തനയുയര്‍ന്ന വളഞ്ഞ രൂപത്തിലുള്ള കൂറ്റന്‍ ബോസ്ട്രിംഗ് കൈവരിയിലൂടെ പിടിച്ച് മുകളിലേക്ക് കയറുന്ന യുവാക്കള്‍ ദൃശ്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. അപകടകരമായ പ്രകടനമാണ് യുവാക്കള്‍ നടത്തിയത്. കൈവിടുകയോ നിയന്ത്രണം തെറ്റുകയോ ചെയ്താല്‍ പാലത്തിലോ പാലത്തില്‍ താഴെ പൊഴിയിലേക്ക് വീഴുകയോ ചെയ്യാവുന്ന നിലയിലായിലായിരുന്നു അഭ്യാസം.

പാലത്തില്‍ സന്ദര്‍ശകരുടെ എണ്ണം ദിവസേന വര്‍ദ്ധിക്കുകയാണ്. എന്നാല്‍ എത്തുന്ന ജനങ്ങളുടെ സുരക്ഷിതത്വം ഉറപ്പാക്കാനുള്ള പോലീസിന്റെയും മറ്റും ഇടപെടല്‍ ഒട്ടും തൃപ്തികരമല്ലാത്ത അവസ്ഥയാണ്. ഏതായലും യുവാക്കള്‍ പാലത്തെ ദുരുപയോഗം ചെയ്യുന്നത് തടയാന്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെടുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News