ഏജന്റ് ടീനയ്ക്കു പകരം ഏജന്റ് മുത്തശ്ശി; വൈറലായി വീഡിയോ

മലയാളികളുടെയും എക്കാലത്തെയും പ്രിയപ്പെട്ട സിനിമയാണ് ഇന്‍ ഹരിഹര്‍ നഗര്‍. ഇന്‍ ഹരിഹര്‍ നഗറിലെ മുത്തശ്ശിയെ ആരും മറന്നിട്ടുണ്ടാകില്ല. ഇപ്പോഴിതാ മുത്തശ്ശിയുടെ ഇന്‍ ഹരിഹര്‍ നഗറിലെ വീഡിയോ ആണ് വൈറലാകുന്നത്. നടന്‍ സിദ്ദിഖാണ് ഈ വീഡിയോ ഫേസ്ബുക്കില്‍ പങ്കുവച്ചിരിക്കുന്നത്.

ലോകേഷ് കനകരാജിന്റെ സംവിധാനത്തില്‍ കമല്‍ഹാസന്‍ നായകനായി എത്തിയ വിക്രം തിയേറ്ററുകളില്‍ മികച്ച പ്രതികരണം നേടി പ്രദര്‍ശനം തുടരുകയാണ്. ചിത്രത്തില്‍ ഏജന്റ് ടീനയുടെ ഫൈറ്റ് ആവേശത്തോടെയാണ് പ്രേക്ഷകര്‍ ഏറ്റെടുത്തത്. ആ ഏജന്റ് ടീനയുടെ രംഗത്തിന് പകരം ഹരിഹര്‍നഗറിലെ വീഡിയോ വിക്രമിലെ ബി.ജി.എം ഉള്‍പ്പെടുത്തി പങ്കുവെച്ചിരിക്കുകയാണ് സിദ്ദിഖ്. ‘ഏജന്റ് മുത്തശ്ശി’ എന്ന ഹാഷ്ടാഗ് അടികുറിപ്പായി വെച്ചുകൊണ്ടാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

ഇന്‍ ഹരിഹര്‍ നഗറില്‍ മുത്തശ്ശിയെ കാണാന്‍ പോകുമ്പോള്‍ സിദ്ധിഖ് അവതരിപ്പിച്ച കഥാപാത്രത്തെ മുത്തശ്ശി കഥാപാത്രം വെട്ടാന്‍ വരുന്ന സീനാണ് വിഡിയോയിലുള്ളത്. വാസന്തിയാണ് ടീനയെ വിക്രമില്‍ അവതരിപ്പിച്ചിരിക്കുന്നത്. 30 കൊല്ലമായി ഡാന്‍സ് ഇന്‍ഡസ്ട്രിയില്‍ പ്രവര്‍ത്തിക്കുന്ന വ്യക്തിയാണ് വാസന്തി. അതേസമയം സകല റെകോഡും മറികടന്ന് മുന്നേറുകയാണ് വിക്രം. 400 കോടിയോളം രൂപയാണ് ചിത്രം ഇതുവരെ നേടിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News