
അമരാവതി കൊലപാതകം ഐ എസ് മോഡൽ കൊലപാതകമെന്ന് എൻഐഎ . കൊലപാതകവുമായി ബന്ധപ്പെട്ട് ഏഴ് പേരെ അറസ്റ്റ് ചെയ്തു. പ്രതികളിൽ ഒരാൾ കൊല്ലപ്പെട്ട ഉമേഷ് കൊല്‍ഹിയുടെ സുഹ്യത്ത്.അതേസമയം മഹാവികാസ് അഘാഡി സര്‍ക്കാര്‍ കേസ് അന്വേഷണം ദുര്‍ബലമക്കാൻ ശ്രമിച്ചതായി അമരാവതി എം.പി നവനിത് റാണ ആരോപിച്ചു.
മഹാരാഷ്ട്രയിലെ അമരാവതിയില്‍ കെമിസ്റ്റ് കൊല്ലപ്പെട്ട സംഭവത്തില്‍ എന്‍ഐഎ അന്വേഷണം ആരംഭിച്ചു.കൊലപാതകം ഐ.എസ് ഭീകരർ നടത്തുന്നതിന് സമാനമായ രീതിയിൽ ആണെന്ന് എൻഐഎ പറഞ്ഞു.. അറസ്റ്റിലായി 7 പ്രതികളിൽ ഒരാൾ ഉമേഷിൻ്റെ സുഹൃത്തായിരുന്നു, ഈ കാര്യം ഉമേഷിൻ്റെ സഹോദരന്‍ മഹേഷ് കൊല്‍ഹിയാണ് വെളിപ്പെടുത്തിയത്.
പ്രതികൾക്കെതിരെ യുഎപിഎ, കലാപ ശ്രമം, കൊലപാതകം, ഗൂഢാലോചന വകുപ്പുകൾ ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നത്. ഉദയ്പൂർ കൊലപാതകവുമായി ഇ കൊലപാതകത്തിന് സാമ്യം ഉണ്ടെന്നാണ് എൻ ഐ എയുടെ കണ്ടെത്തൽ .നൂപുർ ശർമ്മയെ പിന്തുണച്ച് അബദ്ധത്തിൽ വാട്സ് ആപ്പിൽ പോസ്റ്റ് ഷെയർ ചെയ്തതിന്റെ പേരിലാണ് ഉമേഷ് കോൽഹെയെ കൊലപ്പെടുത്തിയത്.
ബൈക്കില്‍ എത്തിയ സംഘം ഭര്യയുടെയും കുട്ടികളുടെയും മുന്നില്‍ വെച്ച് തല വേട്ടി കൊല്ലുകയായിരുന്നു.എന്‍.ഐ.എ എറ്റെടുത്തതിനാല്‍ കേസ് അന്വേഷണം ശരിയായ ദിശയില്‍ മുന്നോട് പോകുമെന്നും കുടുംബം പ്രതികരിച്ചു, കേസിൻ്റെ വിചാരണ ഫാസ്റ്റ് ട്രാക്ക് കോടതിയല്‍ നടത്തണമെന്ന ആവശ്യവും ഉമേഷിൻ്റെ കുടുംബം മുന്നോട്ട് വച്ചിട്ടുണ്ട്.
അതേസമയം മഹാവികാസ് അഘാഡി സര്‍ക്കാര്‍ കേസ് അന്വേഷണം ദുര്‍ബലമക്കാൻ ശ്രമിച്ചതായി അമരാവതി എം.പി നവനിത് റാണ ആരോപിച്ചു. കേസ് എന്‍.ഐ.എ എറ്റെടുത്ത ശേഷമാണ് കൊലപാതകത്തിന് കാരണം നൂപര്‍ ശര്‍മ്മയുടെ നബി വിരുദ്ധ പരാമർശത്തെ പിന്തുണച്ച സമൂഹമാധ്യമ പോസ്റ്റെന്ന് പറയാന്‍ പോലും പോലിസ് തയ്യാറായതെന്ന് നവനിത് റാണ ചൂണ്ടികാട്ടി. അതേസമയം ഉദയ്പൂർ കൊലപാതക്കേസിൽ ഗൗസ് മുഹമ്മദും റിയാസ് അക്താരിയും അടക്കമുള്ള നാല് പ്രതികളെ എൻ ഐ എ ചോദ്യം ചെയ്യുകയാണ്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here