ADVERTISEMENT
മാധ്യമങ്ങള്‍ക്ക് മുന്നില്‍ പുതിയ ഭീഷണി നാടകവുമായി സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ്. കെ ടി ജലീല്‍ എംഎല്‍എയുടെയും മരട് അനീഷിന്‍റെയും പേരില്‍ പെരുന്തല്‍മണ്ണ സ്വദേശി ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയെന്ന് ആരോപിച്ചായിരുന്നു ഇന്ന് രംഗത്തെത്തിയത്. ഭീഷണി ശബ്ദത്തില്‍ കെ ടി ജലീലിന്‍റെ പേര് പറയുന്ന ഭാഗം ഇല്ലാത്തത് ചൂണ്ടിക്കാട്ടിയപ്പോള്‍, ആ ഭാഗം മാത്രം റെക്കോര്‍ഡ് ചെയ്തില്ലെന്നായിരുന്നു മറുപടി.
തനിക്കും മകനും ജീവന് ഭീഷണിയുണ്ടെന്ന് തെളിയിക്കുന്ന ഫോണ്‍ കോള്‍ റെക്കോര്‍ഡുകള്‍ മാധ്യമങ്ങള്‍ക്ക് കൈമാറിയായിരുന്നു ഇത്തവണ സ്വര്‍ണ്ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്‍റെ വാര്‍ത്താ സമ്മേളനം.
മുന്‍മന്ത്രി കെ ടി ജലീലും മരട് അനീഷും പറഞ്ഞുപ്രകാരം പെരുന്തല്‍മണ്ണ സ്വദേശിയായ നൗഫല്‍ എന്നയാള്‍ ഫോണില്‍ ഭീഷണിപ്പെടുത്തിയെന്ന് സ്വപ്ന പറഞ്ഞു. എന്നാല്‍ മാധ്യമങ്ങള്‍ക്ക് നല്‍കിയ ഓഡിയോയില്‍ മരട് അനീഷിന്‍റെ പേരുണ്ടെങ്കിലും കെ ടി ജലീലിന്‍റെ പേര് ഉണ്ടായിരുന്നില്ല. ഇത് ചൂണ്ടിക്കാട്ടിയപ്പോള്‍ സ്വപ്നയുടെ മറുപടി ഇങ്ങനെ.
കെ ടി ജലീലിനെപ്പോലെ ഒരു ജനപ്രതിനിധി മറ്റൊരാള്‍ വഴി ഫോണിലൂടെ പരസ്യമായി ഭീഷണിപ്പെടുത്താന്‍ ശ്രമിക്കുമോയെന്ന സാമാന്യ ചോദ്യത്തോട് സ്വപ്നയുടെ പ്രതികരണം ഇങ്ങനെ.
ഇഡിക്ക് താന്‍ നല്‍കുന്ന മൊഴി തടസ്സപ്പെടുത്താനുളള ശ്രമമാണ് ഭീഷണിക്ക് പിന്നിലെന്ന് ആരോപിച്ച സ്വപ്ന ഗൂഢാലോചന കേസില്‍ ക്രൈംബ്രാഞ്ചിന് മുന്നില്‍ ഹാജരാകുമോയെന്ന് വ്യക്തമാക്കിയില്ല.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.