ഈസിയായി ടേസ്റ്റി ബ്രെഡ് പുട്ട് തയ്യാറാക്കാം

വളരെ എളുപ്പത്തില്‍ കുറഞ്ഞ സാധനങ്ങള്‍ കൊണ്ട് ബ്രെഡ് പുട്ട് ഉണ്ടാക്കുന്നതെങ്ങിനെയെന്ന് നോക്കാം

മില്‍ക്ക് ബ്രെഡ് അല്ലെങ്കില്‍ മള്‍ട്ടിഗ്രെയിന്‍ ബ്രെഡ് – 1 Packet
തേങ്ങ – ആവശ്യത്തിന്
വെള്ളം – ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

ബ്രെഡിന്റെ മൊരിഞ്ഞ അരികുകള്‍ പൊളിച്ച് മാറ്റുക . എന്നിട്ട് ബ്രഡ് mixer -ല്‍ ഇട്ട് നന്നായി പൊടിക്കുക . ഇതില്‍ ഉപ്പ് ഇടേണ്ട ആവശ്യമില്ല . വേണമെങ്കില്‍ വെള്ളം 1 tablespoon ചേര്‍ത്ത് ഇളക്കാം .

എന്നിട്ട് പുട്ടുകുറ്റിയില്‍ ആദ്യം തേങ്ങാ ചിരകിയത് അല്പം ഇടുക . തുടര്‍ന്ന് ബ്രഡ് പൊടിച്ചത് നിറക്കുക . പകുതി ആവുമ്പോള്‍ പിന്നെയും അല്പം തേങ്ങാ ചിരകിയത് ഇടുക . തുടര്‍ന്ന് ബ്രഡ് പൊടിച്ചത് ഇട്ട് പുട്ടുകുറ്റി നിറക്കുക .

സാധാരണ പുട്ട് വേവിക്കുന്നത് പോലെ ആവിയില്‍ വേവിച്ചെടുക്കുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News