ചങ്ങലകൊണ്ടുള്ള ബാക് ലെസ്‌ ടോപ്പ് ധരിച്ച് പരുക്ക്; ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളിലൂടെ പുറത്തു വിട്ട് താരം

ഹിന്ദി ടെലിവിഷന്‍ സീരിയലിലൂടെയും ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെയും പ്രേക്ഷകരുടെ മനം കവര്‍ന്ന താരമാണ് ഉര്‍ഫി ജാവേദ്. കഴിഞ്ഞ ദിവസം ചങ്ങല കൊണ്ട് ഒരുക്കിയ ബാക്ലസ് ടോപ്പിലുള്ള ഉര്‍ഫിയുടെ ഫോട്ടോഷൂട്ട് വൈറലായിരുന്നു. അസാധാരണമായ ഈ പരീക്ഷണം ഉര്‍ഫിക്ക് നിരവധി അഭിനന്ദനങ്ങളും വിമര്‍ശനങ്ങളും നേടി കൊടുത്തു. എന്നാല്‍ ഇത്തരം പരീക്ഷണങ്ങള്‍ക്കു പിന്നിലെ കഷ്ടപ്പാടു വ്യക്തമാക്കാനാണ് കഴുത്തിലെ പാടുകളുടെ ചിത്രം താരം പുറത്തുവിട്ടത്.

കഴുത്തില്‍ പാടുകള്‍ വീണ് ചുവന്നതിന്റെ ചിത്രം സമൂഹമാധ്യമത്തില്‍ പങ്കുവച്ചാണ് ഉര്‍ഫി ഇക്കാര്യം വെളിപ്പെടുത്തിയത്.

ഹിന്ദി ടെലിവിഷന്‍ സീരിയലിലൂടെയാണ് ഉര്‍ഫി അഭിനയരംഗത്തേക്ക് എത്തിയത്. ബിഗ് ബോസ് റിയാലിറ്റി ഷോയിലെ മത്സരാര്‍ഥിയായതോടെ ശ്രദ്ധ നേടി. പിന്നീട് ഫാഷന്‍ പരീക്ഷണങ്ങളിലൂടെ പ്രശസ്തയായി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here