Lemon Cake: ഞൊടിയിടയില്‍ ടേസ്റ്റിയായിട്ടുള്ള ലെമണ്‍ കേക്ക് ഉണ്ടാക്കാം

മൈദ – 1 Cup

മുട്ട – 1 എണ്ണം

Butter – 1/4 Cup

പഞ്ചസാര (പൊടിച്ചത്) – 3/4 Cup

ഉപ്പ് – ഒരു നുള്ള് (മധുരം ബാലന്‍സ് ചെയ്യുന്നതിനു)

പാല്‍ – 3/4 Cup

Lemon Zest – 1 tablespoon

നാരങ്ങാ നീര് – 1 നാരങ്ങായുടെ

Baking Powder – 1 teaspoon

Baking Soda – 1/2 teaspoon

മൈദ , Baking Powder, Baking Soda ഇവ ഒരു അരിപ്പ ഉപയോഗിച്ച് അരിച്ച് മാറ്റി വെക്കുക.

കേക്ക് ഉണ്ടാക്കാന്‍ ഉപയോഗിക്കുന്ന പാത്രത്തില്‍ (അലുമിനിയം പാത്രം കൂടുതല്‍ നന്ന് ) അല്പം എണ്ണ തടവുക . ഈ പാത്രത്തില്‍ അല്പം മൈദ വിതറുക (പാത്രം തട്ടി തട്ടി മൈദ എല്ലായിടത്തും ഒരേപോലെ എത്തിക്കുക ). ബട്ടര്‍ പേപ്പര്‍ ഉള്ളവര്‍ക്ക് അത് മുറിച്ച് വെച്ചാല്‍ മതിയാവും . എണ്ണയും മൈദയും പുരട്ടേണ്ട ആവശ്യം ഇല്ല. കേക്ക് പാത്രത്തില്‍നിന്നും ഇളക്കി എടുക്കാനുള്ള എളുപ്പത്തിനാണ് ഇങ്ങനെ ചെയ്യുന്നത് . ഈ പാത്രം മാറ്റി വെക്കുക

വേറൊരു പാത്രത്തില്‍ ബട്ടര്‍, പഞ്ചസാര പൊടിച്ചത്, ഒരു നുള്ള് ഉപ്പ് ഇവ ചേര്‍ത്ത് ഒരു Hand Mixer or Whisk ഉപയോഗിച്ച് നന്നായി Mix ചെയ്യുക. ഇതിലേക്ക് എഗ്ഗ് പൊട്ടിച്ചൊഴിച്ച് വീണ്ടും നന്നായി Beat ചെയ്യുക.

ഇതിലേക്ക് Lemon Zest ഉം നാരങ്ങ നീരും കൂടി ചേര്‍ത്ത് നന്നായി Mix ചെയ്യുക. ഇതിലേക്ക് അരിച്ചു മാറ്റിവെച്ചിരുന്ന മൈദ , Baking Powder, Baking Soda എന്നിവ കുറേശ്ശേ വീതം ചേര്‍ത്ത് കട്ട ഇല്ലാതെ നന്നായി മിക്‌സ് ചെയ്ത് എടുക്കുക . (മൈദ ഒരുമിച്ച് ചേര്‍ക്കരുത് ).
ഇതിലേക്ക് പാല്‍ ചേര്‍ത്ത് വീണ്ടും നന്നായി Mix ചെയ്യുക.

ശേഷം കേക്ക് ഉണ്ടാക്കാനായി തയ്യാറാക്കി വെച്ചിരിക്കുന്ന പാത്രത്തിലേക്ക് ഈ Mix ഒഴിക്കുക . പാത്രം ചെറുതായി തട്ടി തട്ടി വായു കുമിളകള്‍ ഇല്ലാതെ Mix നന്നായി fill ചെയ്യുക .

Cooker Medium Flame ല്‍ 5 മിനിറ്റ് ചൂടാക്കുക. ഇതില്‍ ഒരു ചെറിയ Stand വെച്ച് അതിനു മുകളില്‍ കേക്ക് Mix നിറച്ച പാത്രം വെക്കുക . Cooker, weight ഇടാതെ അടച്ച് Low Flame ല്‍ 45 മിനിറ്റ് വേവിക്കുക .

ശേഷം ഒരു Toothpick (ഈര്‍ക്കില്‍ / Fork ) കൊണ്ട് കുത്തി കേക്കിന്റെ വേവ് പരിശോധിക്കുക . കേക്ക് Toothpick ല്‍ പറ്റിപിടിക്കുന്നില്ലെങ്കില്‍ കേക്ക് വെന്തു എന്ന് മനസിലാക്കാം. അല്ലെങ്കില്‍ കുറച്ച് നേരം കൂടെ വേവിക്കുക .

കേക്ക് നന്നായി തണുത്ത ശേഷം മുറിച്ച് ഉപയോഗിക്കുക . (ചൂടോടെ മുറിച്ചാല്‍ കേക്ക് പൊടിഞ്ഞു പോകാന്‍ ഇടയുണ്ട് ) .

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News