Swapna Suresh: സ്വപ്ന സുരേഷിനെ ഫോണില്‍ ഭീഷണിപ്പെടുത്തിയ ആള്‍ കസ്റ്റഡിയില്‍; മാനസിക വെല്ലുവിളി നേരിടുന്നയാളെന്ന് പൊലീസ്

സ്വപ്ന സുരേഷിനെ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയ മലപ്പുറം മങ്കട സ്വദേശി നൗഫല്‍ കസ്റ്റഡിയില്‍. അങ്ങാടിപ്പുറം സ്വദേശിയായ നൗഫലിനെ പെരിന്തല്‍മണ്ണയില്‍ നിന്നാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ഇയാളെ പിന്നീട് മങ്കട പോലീസിന് കൈമാറി.

കസ്റ്റഡിയിലെടുത്ത നൗഫല്‍ പരസ്പര വിരുദ്ധമായി സംസാരിക്കുന്നതായി പോലീസ് പറഞ്ഞു. നൗഫല്‍ മാനസിക വെല്ലുവിളി നേരിടുന്ന ആളാണ്, നേരത്തേയും ആളുകളെ വിളിച്ചതിന് പരാതി ലഭിച്ചിട്ടുണ്ട്. പോലീസ് സ്റ്റേഷനിലേക്കും ഇയാള്‍ ഇത്തരത്തില്‍ വിളിച്ചിരുന്നുവെന്നും പോലീസ് പറഞ്ഞു.

ആരെങ്കിലും ആവശ്യപ്പെട്ടത് പ്രകാരമാണോ നൗഫല്‍ സ്വപ്ന സുരേഷിനെ വിളിച്ചത് എന്നറിയാന്‍ പോലീസ് കൂടുതല്‍ ചോദ്യം ചെയ്യുകയാണ്.

ഫോണില്‍ വിളിച്ച് ഭീഷണിയുയര്‍ത്തിയ ആള്‍ക്കെതിരേ സ്വപ്ന സുരേഷ് ശനിയാഴ്ച രാത്രി ഡിജിപിക്ക് പരാതി കൈമാറിയിരുന്നു. കോള്‍ റെക്കോര്‍ഡ് ഉള്‍പ്പെടെയാണ് പരാതി നല്‍കിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News