
13 പതിമൂന്ന് വയസുകാരി പ്രസവിച്ച സംഭവത്തില്‍ സഹോദരനായ 16 കാരന്‍ അറസ്റ്റില്‍. മണ്ണാര്‍ക്കാടാണ് സംഭവം. രണ്ടു മാസം മുന്‍പാണ് മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രിയില്‍ പെണ്‍കുട്ടി പ്രസവിച്ചത്.
പൊലീസ് നടത്തിയ അന്വേഷണത്തില്‍ വീട്ടില്‍ ആക്രി പെറുക്കാന്‍ വന്ന വ്യക്തി പീഡിപ്പിച്ചതാണെന്ന മൊഴിയാണ് പെണ്‍കുട്ടി ആദ്യം നല്‍കിയത്. തുടക്കത്തില്‍ തന്നെ മൊഴിയില്‍ വൈരുദ്ധ്യമുണ്ടെന്ന് പൊലീസ് കണ്ടെത്തി.
തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് സഹോദരനാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചതെന്ന് വ്യക്തമായത്. തുടര്‍ന്ന് സഹോദരനെ അറസ്റ്റു ചെയ്യുകയായിരുന്നു.
മാസങ്ങള്‍ നീണ്ട അന്വേഷണത്തിനൊടുവില്‍ സഹോദരന്‍ തന്നെയാണ് പ്രതിയെന്ന് കണ്ടെത്തിയത്. തുടര്‍ന്ന് പതിനാറ് വയസ്സുകാരനായ സഹോദരനെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രായപൂര്‍ത്തിയാകാത്തതിനാല്‍ പ്രതിയെ ജുവനൈല്‍ ഹോമിലേക്ക് മാറ്റിയിരിക്കുകയാണ്.
Arrest: വനിത ഡോക്ടർക്ക് നേരെ ലൈംഗികാതിക്രമം; യുവാവ് അറസ്റ്റിൽ
സ്വകാര്യആശുപത്രിയിലെ വനിത ഡോക്ടർക്ക് നേരെ ലൈംഗികാതിക്രമത്തിന് ശ്രമിച്ച യുവാവ് അറസ്റ്റിൽ(arrest). മണ്ണഞ്ചേരി വലിയവീട് അനുഗ്രഹാലയ അമ്പാടി കണ്ണനെയാണ് (27) മണ്ണഞ്ചേരി പൊലീസ്(police) അറസ്റ്റ് ചെയ്തത്. കാവുങ്കലിലെ സ്വകാര്യ ആശുപത്രിയിൽ ഞായറാഴ്ച പുലർച്ച 12.50നാണ് സംഭവം.
കാലിന് സുഖമില്ലെന്ന് പറഞ്ഞ് ചികിത്സക്കായി ആശുപത്രിയിൽ എത്തിയ ഇയാൾ വനിതഡോക്ടർ പരിശോധിക്കാൻഎത്തിയപ്പോൾ ലൈംഗികമായി അതിക്രമിക്കാൻ ശ്രമിച്ചത്.
ഇതിനൊപ്പം ആശുപത്രി ജീവനക്കാരെ മർദിക്കാനും ശ്രമിച്ചു. പിന്നീട് പൊലീസെത്തിയാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ആശുപത്രിയിൽ ബഹളമുണ്ടാക്കിയതിനും വനിതഡോക്ടറെ അതിക്രമിക്കാൻ ശ്രമിച്ചതിനുമാണ് കേസെടുത്തത്. ഇയാൾക്കെതിരെ മുമ്പും സമാനമായ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here