P C George: പീഡന പരാതിയില്‍ പി സി ജോര്‍ജിനെ പിന്തുണച്ച് കെ സുധാകരന്‍

പീഡന പരാതിയില്‍ പി സി ജോര്‍ജിനെ പിന്തുണച്ച് കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍. പി സി ജോര്‍ജ്ജിന്റെ അറസ്റ്റ് സര്‍ക്കാരിന്റെ പ്രതികാര നടപടിയാണെന്ന് കെ സുധാകരന്‍ പറഞ്ഞു.

അതേസമയം പി സി ജോര്‍ജിനെതിരെ നിയമപരമായി നേരിടുമെന്ന് വ്യക്തമാക്കി പരാതിക്കാരി രംഗത്തെത്തി. പി സി ജോര്‍ജിന് ജാമ്യം നല്‍കിയ കീഴ്ക്കോടതി വിധിക്കെതിരെ നാളെത്തന്നെ കോടതിയെ സമീപിക്കുമെന്നും കൂടുതല്‍ തെളിവുകളുള്‍പ്പെടെ നിരത്തി ഹൈക്കോടതിയെ സമീപിക്കുമെന്നും പരാതിക്കാരി പറഞ്ഞു. തെളിവുകള്‍ സഹിതമാണ് പരാതി നല്‍കിയതെന്ന് സോളാര്‍ കേസ് പ്രതിയായിരുന്ന പരാതിക്കാരി പറഞ്ഞു.

‘പൊലീസ് അനാവശ്യ തിടുക്കം കാണിച്ചെന്ന പരാതി എനിക്കേതായാലുമില്ല. കോടതി നടപടികളിലും പൊലീസ് അന്വേഷണത്തിലും തൃപ്തയാണ്. എന്നക്കുറിച്ച് ആളുകള്‍ എന്തും പറയട്ടേ, ഇരയെന്ന പരിവേഷം തരണമെന്നില്ല. പരാതിയില്‍ രാഷ്ട്രീയമില്ല. പി സി ജോര്‍ജിന് ജാമ്യം നല്‍കിയത് കോടതിയാണ്. ഇതിനെ ഞാന്‍ നിയമപരമായി നേരിടാന്‍ ഉദ്ദേശിക്കുന്നു. അതില്‍ കവിഞ്ഞ വ്യാഖ്യാനങ്ങളൊന്നും നല്‍കേണ്ടതില്ല’. പരാതിക്കാരി പറഞ്ഞു.

പി സി ജോര്‍ജ് സംരക്ഷണം നല്‍കുമെന്ന് കരുതിയിരുന്ന സമയത്താണ് അദ്ദേഹം മെന്ററാണെന്ന് പറഞ്ഞത്. പറഞ്ഞതിലൊന്നും മാറ്റമില്ല. പിന്നീട് പി സി ജോര്‍ജില്‍ നിന്നും ദുരനുഭവമുണ്ടായെന്നും പരാതിക്കാരി പറഞ്ഞു. ചികിത്സയിലായിരുന്നതിനാലാണ് പരാതി നല്‍കാന്‍ വൈകിയതെന്നും പരാതിക്കാരി പറഞ്ഞു. പി സി ജോര്‍ജ് സംരക്ഷണം നല്‍കുമെന്ന് കരുതിയിരുന്ന സമയത്താണ് അദ്ദേഹം മെന്ററാണെന്ന് പറഞ്ഞത്.

തന്റെ പരാതിയ്ക്ക് പിന്നില്‍ രാഷ്ട്രീയ സമ്മര്‍ദമില്ലെന്നും ഇതൊരു രാഷ്ട്രീയ വിഷയമല്ലെന്നും പരാതിക്കാരി കൂട്ടിച്ചേര്‍ത്തു. ഒളിഞ്ഞും തെളിഞ്ഞും സംസാരിക്കാതെ പി സി ജോര്‍ജ് പരസ്യസംവാദത്തിന് തയാറാകണമെന്നും പരാതിക്കാരി വെല്ലുവിളിച്ചു. തന്റെ പരാതിയ്ക്ക് പിന്നില്‍ രാഷ്ട്രീയ സമ്മര്‍ദമില്ലെന്നും ഇതൊരു രാഷ്ട്രീയ വിഷയമല്ലെന്നും പരാതിക്കാരി കൂട്ടിച്ചേര്‍ത്തു.

തെളിവുകള്‍ സഹിതമാണ് പരാതി നല്‍കിയതെന്ന് സോളാര്‍ കേസ് പ്രതിയായിരുന്ന പരാതിക്കാരി പറഞ്ഞു. ചികിത്സയിലായിരുന്നതിനാലാണ് പരാതി നല്‍കാന്‍ വൈകിയതെന്നും പരാതിക്കാരി പറഞ്ഞു. പറഞ്ഞതിലൊന്നും മാറ്റമില്ല. പിന്നീട് പി സി ജോര്‍ജില്‍ നിന്നും ദുരനുഭവമുണ്ടായെന്നും പരാതിക്കാരി പറഞ്ഞു.

പി സി ജോര്‍ജിനെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യണമെന്ന ആവശ്യമാണ് പരാതിക്കാരി മുന്നോട്ടുവയ്ക്കുന്നത്. തന്നോട് മോശമായി പെരുമാറിയില്ലേ എന്ന് പി സി ജോര്‍ജ് സ്വന്തം മനസാക്ഷിയോട് ചോദിക്കണം. പി.സി.ജോർജ് മനഃസാക്ഷിയേത്തൊട്ടു പറയണമെന്നും തൻ്റെ ശരീരത്തിൽ തൊട്ടില്ലന്നു പറയാനാവുമോ എന്നും പരാതിക്കാരി ചോദിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News