ADVERTISEMENT
കേരളത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊഴിഞ്ഞുപോകുന്നുവെന്ന സ്വയം വിമര്‍ശനവുമായി കെ പി സി സി പ്രസിഡന്റ് സുധാകരന്‍. തിരുവനന്തപുരത്ത് മാത്രം 22 ശതമാനം പ്രവര്‍ത്തകര്‍ കോണ്‍ഗ്രസ് വിട്ട് പോയി. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ക്യാമ്പിലാണ് സുധാകരന്റെ സ്വയം വിമര്‍ശനം
കേരളത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊഴിഞ്ഞ് പൊയ്‌ക്കൊണ്ടിരിക്കുകയാണ്. പല ജില്ലകളിലും പ്രവര്‍ത്തകര്‍ പാര്‍ട്ടി വിട്ടുകൊണ്ടിരിക്കുന്നു. ജനങ്ങള്‍ക്ക് നമ്മളില്‍ വിശ്വാസം വേണം. സാധാരണക്കാരുടെ പ്രശ്‌നങ്ങള്‍ അവതരിപ്പിക്കാന്‍ നമുക്ക് സാധിക്കുന്നില്ലെന്നും കെ സുധാകരന്‍ സ്വയം വിമര്‍ശിച്ചുകൊണ്ട് കെ സുധാകരന്‍ പറഞ്ഞു.
‘സിയുസി’ എന്ന അവസാന ആയുധം ഇതിനെ പ്രതിരോധിക്കാന്‍ പ്രയോഗിക്കാന്‍ പോകുകയാണ്. പുതിയ രീതി പ്രയോഗിച്ചാല്‍ മാത്രമേ തിരിച്ചുവരവ് സാധ്യമാകുവെന്നും കെ സുധാകരന്‍ പറഞ്ഞു.
ആദിവാസികളെ പറ്റിച്ച് കോണ്‍ഗ്രസ്സ്; കോണ്‍ഗ്രസ്സ് ഭരിക്കുന്ന പൂളകുറ്റി സഹകരണ ബാങ്കില്‍ നിക്ഷേപ തട്ടിപ്പ്; തട്ടിയെടുത്തത് തൊഴിലുറപ്പ് കൂലി
കോണ്‍ഗ്രസ്സ് ഭരിക്കുന്ന കണ്ണൂര്‍ പൂളംകുറ്റി ബാങ്ക് നിക്ഷേപ തട്ടിപ്പിന് ഇരയായത് ആദിവാസികള്‍. തൊഴിലുറപ്പ് ജോലിക്ക് പോയി ലഭിച്ച ആദിവാസി കുടുംബങ്ങളുടെ ചെറു സമ്പാദ്യമാണ് ബാങ്ക് തട്ടിയെടുത്തത്. സഹോദരിയുടെ മകളുടെ കല്യാണത്തിന് പണം പിന്‍വലിക്കാന്‍ എത്തിയപ്പോള്‍ കല്യാണം മാറ്റിവയ്ക്കാനായിരുന്നു ബാങ്കിന്റെ ഉപദേശം.
ചെക്യേരി കോളനിയിലെ നിരവധി പാവപ്പെട്ട ആദിവാസി കുടുംബങ്ങളാണ് നിക്ഷേപ തട്ടിപ്പിന് ഇരയായത്.തൊഴിലുറപ്പ് പണിക്ക് പോയി ലഭിക്കുന്ന കൂലിയില്‍ നിത്യ ചിലവ് കഴിഞ്ഞ് മിച്ചമുള്ള പണമാണ് ബാങ്കില്‍ നിക്ഷേപിച്ചത്.പലവിധ ആവശ്യങ്ങള്‍ക്കായി പണം പിന്‍വലിക്കാന്‍ ബാങ്കില്‍ ചെന്നപ്പോഴാണ് തട്ടിപ്പിന് ഇരയായതായി മനസ്സിലായത്.ബാങ്ക് സാമ്പത്തികമായി തകര്‍ന്നുവെന്നും പണം തിരികെ നല്‍കാന്‍ മാര്‍ഗ്ഗമില്ലെന്നുമായിരുന്നു കോണ്‍ഗ്രസ് ഭരിക്കുന്ന പൂളം കുറ്റി ബാങ്ക് അധികൃതരുടെ മറുപടി.സഹോദരിയുടെ മകളുടെ കല്ല്യാണത്തിന് പണം പിന്‍വലിക്കാനെത്തിയ ഓമനയോട് കല്യാണം മാറ്റി വയ്ക്കാനായിരുന്നു ബാങ്ക് സെക്രട്ടറിയുടെ ഉപദേശം.
കാടന്‍മലയിലെ ജാനകി ഭര്‍ത്താവിന്റെ അടിയന്തിര ചികിത്സയ്ക്കായി പണം പിന്‍വലിക്കാന്‍ എത്തിയപ്പോഴും ബാങ്ക് അധികൃതര്‍ കൈ മലര്‍ത്തി
ചെക്യേരി കോളനിയിലെ ഉമ്പ,മാതു തുടങ്ങി നിരവധി പാവങ്ങളാണ് നിക്ഷേപ തട്ടിപ്പിന് ഇരയായത്.ബാങ്കിന് മുന്നില്‍ അനിശ്ചിതകാല സമരത്തിലാണ് തട്ടിപ്പിന് ഇരയായവര്‍
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.