ദേവിയാർ പുഴയിൽ മീൻ പിടിക്കുന്നതിനിടയിൽ യുവാവിനെ ഒഴുക്കിൽപ്പെട്ട് കാണാതായി

അടിമാലി ദേവിയാർ പുഴയിൽ മീൻ പിടിക്കുന്നതിനിടയിൽ യുവാവിനെ ഒഴുക്കിൽപ്പെട്ട് കാണാതായി. ഒഴുവത്തടം കളത്തിപ്പറമ്പിൽ അഖിലിനെ ആണ് ഒഴുക്കിൽ പെട്ട് കാണാതായത്.

പതിനാലാം മൈൽ മഴുവൻമറ്റം പടിയിലായിരുന്നു അപകടം. അഖിൽ ഉൾപ്പെട്ട സംഘം ദേവിയാർ പുഴയിൽ മീൻപിടിക്കാൻ എത്തുകയും പിന്നീട് അഖിൽ കാൽ വഴുതി ഒഴുക്കിൽപ്പെടുകയായിരുന്നുവെന്നുമാണ് കൂടെയുണ്ടായിരുന്നവർ പോലീസിന് നൽകിയ മൊഴി.

തുടർന്ന് അടിമാലി ഫയർ ഫോഴ്‌സും പൊലീസും സ്ഥലത്ത് പരിശോധന നടത്തിയെങ്കിലും അഖിലിനെ കണ്ടെത്താനായില്ല. കനത്തമഴയെ തുടർന്ന് ദേവിയാർ പുഴയിൽ ഒഴുക്ക് വർധിച്ചിട്ടുണ്ട്. തിരച്ചിൽ നാളെയും തുടരും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News