Pinarayi Vijayan: ജനങ്ങളുമായും ജീവനക്കാരുമായും ബന്ധപ്പെട്ട് കുടിശ്ശികയായി കിടന്ന ഫയലുകള്‍ തീര്‍പ്പാക്കാന്‍ കഴിഞ്ഞു: മുഖ്യമന്ത്രി

ജനങ്ങളുമായും ജീവനക്കാരുമായും ബന്ധപ്പെട്ട് കുടിശ്ശികയായി കിടന്ന ഫയലുകള്‍ ഇന്ന് തീര്‍പ്പാക്കാന്‍ കഴിഞ്ഞുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍(Pinarayi Vijayan). സര്‍ക്കാര്‍ ഓഫീസുകളില്‍ പരിഹരിക്കപ്പെടാതെ കിടക്കുന്ന ഫയലുകള്‍ അടിയന്തിരമായി തീര്‍പ്പാക്കാന്‍ തീരുമാനിച്ചതിന്റെ ഭാഗമായി 2022 ജൂണ്‍ 15 മുതല്‍ സെപ്റ്റംബര്‍ 30 വരെ ഫയല്‍ കുടിശ്ശിക തീര്‍പ്പാക്കല്‍ തീവ്രയജ്ഞം നടന്നുവരികയാണെന്നും കേരളമൊട്ടാകെയുള്ള വിവിധ സര്‍ക്കാര്‍ ജീവനക്കാര്‍ ഇതിന്റെ പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതരാണെന്നും അദ്ദേഹം പറഞ്ഞു. ഈ വലിയ ഉദ്യമം ഏറ്റെടുത്തു വിജയിപ്പിക്കാന്‍ അവധി ദിവസമായ ഇന്നത്തെ ഞായറാഴ്ച മുന്നിട്ടിറങ്ങിയ മുഴുവന്‍ ജീവനക്കാര്‍ക്കും ഉന്നതോദ്യോഗസ്ഥര്‍ക്കും അഭിവാദ്യങ്ങള്‍ അര്‍പ്പിക്കുന്നെന്നും മുഖ്യമന്ത്രി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:

സര്‍ക്കാര്‍ ഓഫീസുകളില്‍ പരിഹരിക്കപ്പെടാതെ കിടക്കുന്ന ഫയലുകള്‍ അടിയന്തിരമായി തീര്‍പ്പാക്കാന്‍ തീരുമാനിച്ചതിന്റെ ഭാഗമായി 2022 ജൂണ്‍ 15 മുതല്‍ സെപ്റ്റംബര്‍ 30 വരെ ഫയല്‍ കുടിശ്ശിക തീര്‍പ്പാക്കല്‍ തീവ്രയജ്ഞം നടന്നുവരികയാണ്. കേരളമൊട്ടാകെയുള്ള വിവിധ സര്‍ക്കാര്‍ ജീവനക്കാര്‍ ഇതിന്റെ പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതരാണ്. ഈ വലിയ യജ്ഞം സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ മാസത്തില്‍ ഒരു അവധി ദിവസം പ്രവൃത്തി ദിനമാക്കി മാറ്റി ഓഫീസിലെത്തി സഹകരിക്കാന്‍ അഭ്യര്‍ത്ഥിച്ചിരുന്നു. ഇത് സ്വമേധയാ ഏറ്റെടുത്തുകൊണ്ട് ജീവനക്കാര്‍ അവധി ഉപേക്ഷിച്ച് ജോലിക്കെത്തുന്നതിന് ഇന്ന് തുടക്കം കുറിച്ചിരിക്കുകയാണ്.

സെക്രട്ടറിയേറ്റ്, വിവിധ നഗരസഭാ കാര്യാലയങ്ങള്‍, പ്രധാന വകുപ്പ് ആസ്ഥാനങ്ങള്‍ സ്ഥിതി ചെയ്യുന്ന വികാസ് ഭവന്‍, പബ്ലിക് ഓഫീസ് കോംപ്ലക്‌സുകള്‍, മറ്റ് ഡയറക്ടറേറ്റുകള്‍,കളക്ടറേറ്റുകള്‍, ജില്ലാ ഓഫീസുകള്‍, റവന്യു ഓഫീസുകള്‍, പഞ്ചായത്ത് ഓഫീസുകള്‍ തുടങ്ങിയ വിവിധ സ്ഥാപനങ്ങളിലെല്ലാം തന്നെ അവധി ദിനമായ ഇന്ന് ജീവനക്കാരും ഉന്നതോദ്യോഗസ്ഥരുമെത്തിയിരുന്നു. ഞായറാഴ്ചയായിരുന്നതിനാല്‍ യാത്രാസൗകര്യം കുറവായിരുന്നിട്ടും സാധാരണ പ്രവര്‍ത്തി ദിവസം പോലെ ജീവനക്കാര്‍ ഓഫീസുകളില്‍ രാവിലെ തന്നെ എത്തിച്ചേര്‍ന്നു. ജനങ്ങളുമായും ജീവനക്കാരുമായും ബന്ധപ്പെട്ട് കുടിശ്ശികയായി കിടന്ന ഫയലുകള്‍ ഇന്ന് തീര്‍പ്പാക്കാന്‍ കഴിഞ്ഞു. ഈ വലിയ ഉദ്യമം ഏറ്റെടുത്തു വിജയിപ്പിക്കാന്‍ അവധി ദിവസമായ ഇന്നത്തെ ഞായറാഴ്ച മുന്നിട്ടിറങ്ങിയ മുഴുവന്‍ ജീവനക്കാര്‍ക്കും ഉന്നതോദ്യോഗസ്ഥര്‍ക്കും അഭിവാദ്യങ്ങള്‍.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel