ഓസ്ട്രോലിയയിലെ ബ്രിസ്ബനിലേക്ക് പറക്കുന്നതിനിടെ എമിറേറ്റ്സ് എയര്‍ലൈന്‍സിന്റെ വിമാനത്തിന് സാങ്കേതിക തകരാര്‍. വെള്ളിയാഴ്ച സര്‍വീസ് നടത്തിയ എമിറേറ്റ്സിന്റെ ഇ കെ 430 എന്ന വിമാനത്തിനാണ് തകരാര്‍ സംഭവിച്ചത്. വിമാനത്തിന്റെ ടയര്‍ പൊട്ടുകയും പുറംഭാഗത്ത് ഒരു ദ്വാരം കണ്ടെത്തുകയും ചെയ്തു. എന്നാല്‍ അപകടമുണ്ടാകാതെ തന്നെ വിമാനം ലക്ഷ്യസ്ഥാനത്തിറക്കി.
പറക്കലിനിടയിലാണ് വിമാനത്തിന്റെ 22 ടയറുകളില്‍ ഒരെണ്ണം പൊട്ടിയതായി ശ്രദ്ധയില്‍പ്പെട്ടത്. വിമാനത്തിന്റെ തൊലിഭാഗം എന്നറിയപ്പെടുന്ന സ്ഥലത്ത് ഒരു ദ്വാരവും കണ്ടെത്തി. എന്നാല്‍ ഇത് വിമാനത്തിന്റെ ഫ്യൂസ്ലേജിലോ ഫ്രെയിമിലോ ഘടനയിലോ സ്വാധീനം ചെലുത്തുന്ന തകരാര്‍ അല്ലായിരുന്നു. അതുകൊണ്ട് തന്നെ വിമാനം സുരക്ഷിതമായി ലക്ഷ്യസ്ഥാനത്ത് ഇറക്കാന്‍ തടസ്സമുണ്ടായില്ലെന്ന് അധികൃതര്‍ പത്രക്കുറിപ്പില്‍ അറിയിച്ചു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.